Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:41 pm

Menu

Published on October 15, 2014 at 1:16 pm

മൈസൂരിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർഥികൾ വിജയിച്ചില്ലെങ്കിൽ അദ്ധ്യാപകർക്ക് ശിക്ഷ

teacher-will-be-punished-for-bad-sslc-result

മൈസൂര്‍ : എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർഥികൾ വിജയിച്ചില്ലെങ്കിൽ ഇനി അദ്ധ്യാപകർക്ക് ശിക്ഷ നൽകാൻ സർക്കാർ വക തീരുമാനം. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ പ്രകടനം മോശമാകാന്‍ കാരണക്കാരെന്ന് കാണുന്ന അധ്യാപകരുടെ എല്ലാ വിവരങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ബുളളറ്റിനില്‍ പ്രസിദ്ധപ്പെടുത്തിയാണ് ശിക്ഷ .അദ്ധ്യാപകർക്ക് ഈ മുന്നറിയിപ്പുമായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി കിമ്മാണെ രത്‌നാകർ രംഗത്തെത്തി.മൈസൂരിലെ ചില സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി. വിജയശതമാനം കുറവാണ്. ഈ സ്‌കൂളുകളില്‍ പഠനകാര്യത്തില്‍ അദ്ധ്യാപകർ വേണ്ടത്ര സഹകരണമുണ്ടായിരുന്നില്ലെന്നാണ് സർക്കാരിന് ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അദ്ധ്യാപകരെ കണ്ടെത്തി വേണ്ട നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. വർഷങ്ങളോളം ഒരേ വിഷയം പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ പോലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ മോശം പ്രകടനത്തിന് കാരണക്കാരായിട്ടുണ്ട്. അതിനാലാണ് അവരുടെ പേരുകൾ വെളിപ്പെടുത്താൻ തീരുമാനിച്ചത്.അധ്യാപകരെക്കുറിച്ചുളള വിശദമായ വിവരങ്ങൾ അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News