Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറാച്ചി: പെഷവാറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനില്‍ സ്കൂള്‍ അധ്യാപകര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നു.സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ അധ്യാപകർക്ക് ക്ലാസ്‌മുറികളിലേക്ക് തോക്കുമായി പോകാം.എല്ലാ അധ്യാപകരും ആയുധംകൊണ്ടു നടക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, താല്‍പ്പര്യമുള്ളവര്‍ക്ക് ആയുധപെര്‍മിറ്റ് നല്‍കും. എല്ലാ സ്കൂളുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ പൊലീസിന് കഴിയാത്തതിനാലാണ് ഈ നീക്കം. പെഷാവര്‍ സൈനിക പബ്ലിക് സ്കൂളില്‍ ഡിസംബര്‍ 16ന് ഭീകരര്‍ 132 കുട്ടികളെ അടക്കം 150 പേരെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.പാക് താലിബാന്റെ ആക്രമണം നിരന്തരം നേരിടുന്ന ഖൈബര്‍ പ്രവിശ്യയിലാണ് ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്. എട്ട് പേരടങ്ങുന്ന ആദ്യ സംഘത്തിന് പരിശീലനം നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളില്‍ താലിബാന്റെ ആക്രമണം ഉണ്ടായാല്‍ സൈന്യമെത്തി, രക്ഷിക്കുന്ന സമയം വരെ പ്രതിരോധം തീര്‍ക്കാന്‍ ഇത്തരത്തില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് കഴിയും. അഞ്ച് മുതല്‍ 10 മിനുട്ടിനുളളില്‍ സൈന്യത്തിന് രക്ഷാപ്രവര്‍ത്തനവുമായി എത്താനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
Leave a Reply