Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആൻറോ ജോസഫ് നിര്‍മിച്ച് അക്കു അക്ബര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്തായി കുഴപ്പക്കാരനല്ല” യുടെ ടീസർ പുറത്തിറങ്ങി. ഇവര്‍ വിവാഹിതരായാല്‍, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ജനപ്രിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യും ഭാമയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മത്തായി കുഴപ്പക്കാരനല്ല. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ വീണ്ടും തൃശൂര്‍ക്കാരനായെത്തുന്ന ചിത്രമാണ് ഇത്. മത്തായി തൃശൂരിലെ ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറാണ്. എന്തും ശുദ്ധമനസ്ഥിതിയോടെ കാണുകയും, മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍. ഒരിക്കല്‍ ഒരു കുടുംബത്തിലേക്ക് മത്തായി കടന്നുചെല്ലുന്നതോടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിൽ പറയുന്നത്.ജയസൂര്യ, മുകേഷ്, ഭാമ, ലക്ഷ്മി ഗോപാലസ്വാമി, ലക്ഷ്മി, ശ്രീജിത്ത് രവി, ഹരിശ്രീ മാര്‍ട്ടിന്‍, വര്‍ഷ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
–
Leave a Reply