Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 11:15 am

Menu

Published on December 23, 2014 at 4:01 pm

ഗർഭിണിയുടെ വയറു കീറി 17 കാരി കുഞ്ഞിനെ മോഷ്ടിച്ചു

teenage-girl-murders-pregnant-woman-cuts-fetus-from-her-womb

മെക്‌സിക്കോ: പൂർണ്ണ ഗർഭിണിയായ യുവതിയുടെ വയറു കീറി പതിനേഴുകാരിയായ യുവതി കുഞ്ഞിനെ മോഷ്ടിച്ചു. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. 20കാരിയായ നതാലി കാര്‍ട്ടസ് ലിയോണെന്ന യുവതിയെയാണ് 17 കാരിയായ ഗ്വാദലൂപ് സാലിനാസ് ഹെര്‍ണാണ്ടസ് കൊലപ്പെടുത്തിയത്. നതാലി ഫേസ്ബുക്കിലൂടെയാണ് സാലിനാസിനെ പരിചയപ്പെട്ടത്. കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടിവന്ന നിരാശയിലായിരുന്നു സാലിനാസ്. എന്നാൽ ഗർഭിണിയായിരുന്ന നതാലി തന്റെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം പറഞ്ഞത് സാലിനാസിനോടായിരുന്നു.ഇതെല്ലാം കേട്ട് സാലിനാസില്‍ അസൂയയുണ്ടായി. ഒടുവിൽ സാലിനാസ് സാധനങ്ങള്‍ വാങ്ങാനായി നതാലിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഉടൻ സാലിനാസ് നതാലിയെ തലയ്ക്കടിച്ചുവീഴ്ത്തി. നിലത്ത് വീണ നതാലിയെ സാലിനാസ് നിരവധി തവണ കുത്തുകയും ചെയ്തു.പിന്നീട് നതാലിയുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്തു.അപ്പോൾ കുഞ്ഞിന് ജീവനില്ലെന്ന് കണ്ടതോടെ അതിനെയുമെടുത്ത് സാലിനാസ് ആശുപത്രിയിലെത്തി. താന്‍ പ്രസവിച്ചതാണെന്നും കുഞ്ഞിനെ രക്ഷിക്കണമെന്നുമാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് അവർ പോലീസിനെ വിവരമറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി തൻറെ ക്രൂരത വെളിപ്പെടുത്തി.ഗര്‍ഭിണിയായിരുന്ന താന്‍ അബോര്‍ഷന്‍ നടത്തിയിരുന്നുവെന്നും അതിലുള്ള കുറ്റബോധം കാരണം ഒരു കുഞ്ഞിനെ സ്വന്തമാക്കാനാണ് കൊല നടത്തിയതെന്നും സാലിനാസ് പോലീസിനോട് പറഞ്ഞു. സാലിനാസിന്റെ താമസസ്ഥലത്തുനിന്ന് നതാലിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published.

More News