Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് സൊസൈറ്റി മ്യൂസിയം ഫണ്ട് കേസില്‍ ആരോപണ വിധേയയായ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി ഈ മാസം 19 വരെ തടഞ്ഞു.സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കേസില്‍ ടീസ്റ്റ സെറ്റല്‍വാദ് ഉള്‍പ്പെടെ അഞ്ചുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ടീസ്ത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഗുജറാത്ത് പോലീസ് ടീസ്തയെ അറസ്റ്റ് ചെയ്യാന്‍ മുംബൈയിലെ വസതയിലെത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയെ സമീപിച്ച ടീസ്ത സ്റ്റേ വാങ്ങുകയായിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയെ ഗുജറാത്ത് വംശഹത്യയുടെ സ്മാരകമാക്കാന്‍ ശേഖരിച്ച ഫണ്ടില്‍ നിന്നും 1.51 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് ആരോപണം.സംഭവത്തിൽ ടീസ്റ്റ സെറ്റല്‍വാദ്, ഭര്‍ത്താവ് ജാവേദ് ആനന്ദ്, കലാപത്തില്‍ കൊല്ലപ്പെട്ട എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ മകന്‍ തന്‍വീര്‍, ഗുല്‍ര്‍ബഗ് സൊസൈറ്റിയുടെ സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍, സൊസൈറ്റി ചെയര്‍മാന്‍ സലിം ശാന്തി എന്നിവര്‍ക്കെതിരെയാണ് കേസ്.
Leave a Reply