Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമാ നിര്‍മാതാവിനെതിരെ ആരോപണവുമായി ടി.വി അവതാരകയായ രംഗത്ത്. മഴവില്‍ മനോരമയിലെ ‘ഹലോ നമസ്‌തേ’ പരിപാടിയുടെ അവതാരക നന്ദിനി നായരാണ് നിർമ്മാതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് നന്ദിനി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശീതളന്‍ കൊച്ചി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് നന്ദിനി നായരോട് സിനിമയില്‍ വേഷം നല്‍കാമെന്നും ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറാകണമെന്നുമുള്ള രീതിയില്‍ ചാറ്റിംഗ് നടത്തിയത്. സംഭവം പുറത്തായതിന് ശേഷം ഈ ഫേസ്ബുക്ക് പ്രൊഫൈല്‍ നീക്കം ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള സിനിമാ പ്രൊഡ്യൂസര്‍ എന്ന നിലയിലാണ് ഇയാള്‍ ചാറ്റിംഗ് തുടങ്ങിയത്. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച ശീതളന്‍ താന്‍ മലയാളത്തിലും തമിഴിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റാണ് തന്റെ പുതിയ ചിത്രത്തിന്റെ സംവിധായകനെന്ന് പറഞ്ഞ ഇയാള്‍ ശ്രീനിവാസനും വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും പറഞ്ഞു. ചിത്രത്തില്‍ വേഷം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു ചാറ്റിംഗിന്റെ വഴി മാറിയത്. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ സിനിമയുടെ ഭാഗമാകാമെന്നായി പിന്നീടുള്ള വാഗ്ദാനം.അഞ്ച് ലക്ഷമാണ് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ ഇയാള്‍ അവതാരകക്ക് വാഗ്ദാനം ചെയ്തത്. ചാറ്റിംഗിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അവതാരക പിന്നീട് ഫേസ് ബുക്കിലിട്ടത്. സിനിമാ രംഗത്തെ എല്ലാവരും ഇത്തരക്കാരാണെന്ന് ആരും കരുതരുതെന്നും നന്ദിനി നായര്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
–

–

–

–

–
—
Leave a Reply