Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാതാരം ആരതി അഗര്‍വാള്‍ (30) മരിച്ചു. കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. 1984 മാര്‍ച്ച് 5 ന് അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് ആരതി ജനിച്ചത്. ആരതിയ്ക്ക് ആസ്മയുടെ പ്രശ്നം ഉണ്ടായിരുന്നെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ആസ്മ ക്രമാതീതമായി കൂടുകയും ഇതേതുടര്‍ന്നുണ്ടായ ഹൃദയസ്തംഭനം മൂലം മരിക്കുകയുമായിരുന്നെന്നാണ് സ്ഥീരിക്കാത്ത റിപ്പോര്‍ട്ട്. വെങ്കിടേശിന്റെ നുവ്വ് നാക്കു നച്ചാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ആരതിയുടെ തലുങ്ക് സിനിമയിലെ അരങ്ങേറ്റം.അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ആരതിയുടെ ഭര്‍ത്താവ്. രണ്ടു വര്‍ഷം മുന്‍പ് തെലുങ്ക് നടന്‍ തരുണുമായുള്ള പ്രണയബന്ധത്തിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയതാണ് ആരതി. ഈ ബന്ധം പരാജയപ്പെട്ടതോടെ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കുറേക്കാലം ഇവര്‍ സിനിമയില്‍നിന്നു വിട്ടുനിന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ആരതി ചിരഞ്ജീവി, വെങ്കിടേഷ്, നാഗാര്‍ജുന എന്നിങ്ങനെ മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം വേഷമിട്ടിട്ടുണ്ട്. നടി അദിതി അഗര്‍വാള്‍ സഹോദരിയാണ് . രണം-2 ആണ് ആരതി ഒടുവില്‍ അഭിനയിച്ച ചിത്രം. ആരതിയുടെ വിയോഗം തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Leave a Reply