Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 6:53 pm

Menu

Published on December 26, 2014 at 10:55 am

സുനാമി ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്

ten-years-of-indian-ocean-tsunami

ചെന്നൈ: ലോക ജനതയില്‍ വലിയൊരു വിഭാഗത്തെ തന്നെ ഇല്ലാതാക്കിയ സുനാമി ദുരന്തത്തിന് ഇന്ന് 10 വയസ്സ് തികയുന്നു. 2004 ഡിസംബര്‍ 26നായിരുന്നു രാക്ഷസത്തിരമാലകൾ താണ്ഡവമാടി ലോക ജനതയ്ക്കുമേൽ നാശം വിതച്ചത്. ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനാണ് അന്ന് സുനാമി കവർന്നത്. ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്റ്റര്‍ സ്കെയ്ലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു സുനാമിക്ക് കാരണമായത്. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ്തുടങ്ങി 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തം വിതച്ചത്. ക്രിസ്തുമസ് അവധി ദിനമാഘോഷിക്കാൻ ബീച്ചുകളിൽ പോയവരും, മത്സ്യബന്ധനത്തിന് പോയ പതിനായിരങ്ങളും തീരദേശവാസികളുമാണ് മരിച്ചത്. ഇന്ത്യയിൽ കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. തമിഴ്‌നാട്ടില്‍ 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലുമധികം എത്രയോ പേര്‍ സുനാമി ദുരന്തത്തില്‍ അകപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. മരണത്തിരകള്‍ 30 മീറ്റർ ഉയരത്തില്‍ വരെയാണ് ആഞ്ഞടിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ കടലോരം പൂര്‍ണമായും കടലെടുത്തിരുന്നു.



tsunami_2004

51908235[1]--621x414



Tsunami 2004 5_jpg

Tsunami-2004



24203836a01aca2eaa5cc023cb6c76b3

Loading...

Leave a Reply

Your email address will not be published.

More News