Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:50 pm

Menu

Published on July 8, 2014 at 11:49 am

ബാഴ്‌സലോണ വിമാനത്താവളത്തിലെ ഒഴിവായ കൂട്ടിയിടിയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് ..!! [വീഡിയോ ]

terrifying-footage-shows-planes-in-near-miss

രണ്ട് യാത്രാവിമാനങ്ങള്‍ ബാഴ്‌സലോണ വിമാനത്താവളത്തില്‍വെച്ച് കൂട്ടിയിടിക്കുന്ന ഘട്ടംവരെയെത്തിയ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ  യുട്യൂബില്‍ വൈറലാകുന്നു. ബാഴ്‌സലോണയിലെ എല്‍ പ്രാറ്റ് വിമാനത്താവളത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. നിറയെ ആളുകളുമായി ലാന്‍ഡിംഗിനെത്തിയ വിമാനം റണ്‍വേയില്‍ കുറുകെ പോവുകയായിരുന്നു വിമാനവുമായുള്ള കൂട്ടിയിടിയില്‍ നിന്നാണ് രക്ഷപ്പെട്ടത്.ബോയിങ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അവസാനഘട്ടത്തില്‍ റണ്‍വേയിലേക്ക് താണെത്തുമ്പോള്‍, പറന്നുയരാനായി എയര്‍ബസ് റണ്‍വേയ്ക്ക് കുറുകെ നീങ്ങുന്നതാണ് വീഡിയോയിലുള്ള ദൃശ്യം.റണ്‍വേ 2 വില്‍ ഇറങ്ങാനുള്ള അവസാനഘട്ടത്തിലാണ് റഷ്യന്‍ പൈലറ്റുമാര്‍, തൊട്ടുമുന്നില്‍ റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടത്. ഇറങ്ങാനുള്ള നടപടി അവര്‍ ശ്രമകരമായി റദ്ദാക്കി പറന്നുയര്‍ന്നു. അല്‍ജന്റീനാസിന്റെ വിമാനം പറന്നുയര്‍ന്ന ശേഷം റഷ്യന്‍ വിമാനം പിന്നീട് സുരക്ഷിതമായി താഴെയിറക്കി. പൈലറ്റുമാരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു വിമാന അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്.മിഗ്വേല്‍ ഏഞ്ചല്‍ എന്നയാളാണ് ഈ രംഗത്തിന്റെ വീഡിയോ യുട്യൂബിലിട്ടത്. അതിപ്പോള്‍ 18 ലക്ഷത്തിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News