Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 6:05 pm

Menu

Published on December 26, 2014 at 5:26 pm

റിപ്പബ്ലിക് ദിനത്തിൽ രാജസ്ഥാനിൽ ഭീകരാക്രമണം നടത്തുമെന്ന് മന്ത്രിമാർക്ക് ഇ-മെയിൽ സന്ദേശം

terror-threat-email-sent-to-16-ministers-in-rajasthan

ജയ്പൂർ: റിപ്പബ്ലിക് ദിനത്തിൽ രാജസ്ഥാനിൽ സ്ഫോടനം നടത്തുമെന്ന് രാജസ്ഥാനിലെ മന്ത്രിമാർക്ക് ഭീകരരുടെ ഭീഷണി.രാജസ്ഥാനിലെ 16 മന്ത്രിമാർക്കാണ് അവരുടെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്.തുടർന്ന് ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഭീഷണി സന്ദേശം ലഭിച്ച മന്ത്രിമാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ‘ഞങ്ങൾ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരസംഘടനയിൽ പെട്ടവരാണ്. നിങ്ങൾ സൂക്ഷിക്കണം. നിങ്ങൾക്കൊരു അപ്രതീക്ഷിത സമ്മാനം നൽകുന്നതിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.  റിപ്പബ്ളിക് ദിനമായ ജനുവരി 26ന്‌ രാജസ്ഥാനിൽ വിവിധയിടങ്ങളിൽ സ്‌ഫോടനങ്ങൾ നടത്തും. തടയാൻ കഴിയുമെങ്കിൽ തടഞ്ഞോളൂ- ഇതാണ് ഇ-മെയിൽ സന്ദേശത്തിന്റെ ഉള്ളടക്കം. തിങ്കളാഴ്ചയാണ് സന്ദേശം ലഭിച്ചത്. ലിയോണസർദ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്.രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണോ ഇതെന്നും പോലീസ് സംശയിക്കുന്നു. എന്തായാലും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നും വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കുമെന്നും രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു.പാക്കിസ്ഥാനിലെ പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനത്തും കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News