Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:56 pm

Menu

Published on December 16, 2014 at 2:52 pm

പെഷവാറിൽ സൈനിക സ്കൂളില്‍ ഭീകരാക്രമണം ;100 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

terrorists-attack-army-run-school-in-peshawar

പെഷവാര്‍: പാകിസ്താനിലെ സൈനിക സ്കൂളില്‍ ഇരച്ചുകയറിയ തീവ്രവാദികളുടെ വെടിവയ്പ്പില്‍ 100 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.വെടിവെയ്പില്‍ ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടതായാണ് സൂചന. പെഷവാറിലെ സൈനിക സ്കൂളിലാണ് സംഭവം നടന്നത്. സുരക്ഷാഭടന്‍മാരും തീവ്രവാദികളും തമ്മില്‍ നിരവധി തവണ വെടിവെയ്പ്പുണ്ടായി. സൈനികവേഷത്തിലാണ് ഭീകരര്‍ സ്കൂളിലേക്ക് കയറിയത്.തീവ്രവാദികളെ തുരത്താൻ സൈന്യം നടപടി ആരംഭിച്ചു.ആക്രമണത്തിൻറെ ഉത്തരവാദിത്വം തെഹ്രിക് ഇ താലിബാന്‍ എന്ന സംഘടന ഏറ്റെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News