Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉരുളക്കിഴങ്ങ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം.എന്നാൽ ഇതുകൊണ്ട് പണം നേടാൻ കഴിയുമോ…?കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അലെക്‌സ് ക്രേഗ് എന്ന 24കാരന്‍.വെറും പച്ച ഉരുളക്കിഴങ്ങ് അയച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് അലെക്സ് എന്ന ചെറുപ്പക്കാരന്‍. ഇപ്പോള്‍,വിദേശ രാജ്യങ്ങളില്‍ തരംഗമായിരിക്കുന്നത് ഉരുളക്കിഴങ്ങ് മെസേജാണ്. മെസേജുകള്‍ ഉരുളക്കിഴങ്ങില്‍ എഴുതി അയച്ചു കൊടുത്താല്‍ മാത്രം മതി. ഇങ്ങനെയൊരു ആശയം മനസ്സില്‍ തോന്നിയപ്പോള്‍ അലെക്‌സ് ആദ്യം പറഞ്ഞത് തന്റെ പ്രണയിനിയോടാണ്. എന്നാല്‍ ഇതുകേട്ട എല്ലാവരും അലെക്‌സിനെ പരിഹാസത്തോടെ നോക്കുകയും ചിരിച്ചു തള്ളുകയുമാണ് ഉണ്ടായത്. എന്നാല്‍, ഇങ്ങനെയൊരു ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു അലെക്‌സ് തീരുമാനിച്ചത്. പിന്നീട് അലെക്‌സ് റെഡ്ഡിറ്റ് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കി. പരസ്യം നല്‍കി രണ്ടാം ദിവസം തന്നെ ആളുകള്‍ ഓര്‍ഡര്‍ ചെയ്തു തുടങ്ങി. പിന്നീട് ഈ ബിസിനസ് ക്ലിക്ക് ആയതോടെ ലക്ഷങ്ങള്‍ അലെക്‌സിനെ തേടിയെത്തുകയായിരുന്നു.
–
–
Leave a Reply