Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തായ്‌ലന്റിൽ സുന്ദരിപ്പട്ടം സ്വന്തമാക്കിയ പതിനേഴുകാരി ഖനീറ്റ മിന്റ് സസേങ് തന്റെ അമ്മയുടെ കാൽ തൊട്ടു വണങ്ങുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞമാസമാണ്തായ്‌ലന്‍ഡില്‍ നടന്ന മിസ് അണ്‍സെന്‍സേര്‍ഡ് ന്യൂസ് തായ്‌ലന്‍ഡ് 2015 എന്ന സൗന്ദര്യമത്സരത്തില്‍ ഖനീറ്റ കിരീടം ചൂടിയത്.പ്രത്യേകത അതല്ല. മത്സരവേദിയില്‍നിന്ന് അവള്‍ നേരേ പോയത് അമ്മയെ കാണാനാണ്.തായ്‌ലന്റിലെ ഒരു കുഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിലായിരുന്നു ഖനിറ്റയുടെ ജനനം. കുപ്പ പെറുക്കിയും വീട്ടുവേല ചെയ്തുമാണ് ഖനീറ്റയുടെ അമ്മ അവളെ വളർത്തിയത് .അമ്മയുടെ പ്രോത്സാഹനമാണ് തന്റെ നേട്ടത്തിനു പിന്നിലെന്ന് ഖനിറ്റ പറയുന്നു. സത്യസന്ധമായി ജോലി ചെയ്താണ് ഞാനും എന്‍റെ അമ്മയും ഇതുവരെ ജീവിച്ചത്. അതില്‍ നാണക്കേടിന്‍റെ ആവശ്യമൊന്നുമില്ലെന്നാണ് മിന്‍റ് പറയുന്നത്. ഇനിയും ഈ ജോലിയില്‍ അമ്മയെ സഹായിക്കുന്നതിനും സന്തോഷമേയുളളുവെന്നും മിന്‍റ്. യാഥൃശ്ചികമായാണ് തായ്ലന്‍ഡില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ വിജയിക്കുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. മത്സരവിജയിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഒരു സ്വപ്നത്തില്‍ എന്നപോലെയാണ് കേട്ടതെന്നും തായ് സുന്ദരി പറയുന്നു. സെപ്റ്റംബര്‍ 25നാണ് യുവതികള്‍ക്കും, ഭിന്നലിംഗക്കാര്‍ക്കും വേണ്ടി മിസ് തായ്ലന്‍ഡ് മത്സരം നടത്തുന്നത്. മത്സരത്തില്‍ വിജയിയായ ശേഷം മിന്‍റിനെ തേട നിരവധി സിനിമകളും, പരസ്യങ്ങളും, ടെലിവിഷന്‍ പരിപാടികളുമൊക്കെ എത്തുന്നുണ്ട്. എങ്ങനെയെങ്കിലും പണം സമ്പാദിച്ച് തന്‍റെ കുടുംബത്തെ രക്ഷപെടുത്തണമെന്ന ആഗ്രഹത്തിലാണ് മിന്‍റ് ഇപ്പോള്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ശുചീകരണ ജോലി നിര്‍ത്തില്ലെന്നും അമ്മ ഇപ്പോഴും മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്കരിക്കാന്‍ പോകുന്നതായും മിന്‍റ് അഭിമാനത്തോടെ പറയുന്നു.ഖനിതയുടെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. തുടര്‍ന്ന് മകളെ വളര്‍ത്താനാണ് ആ അമ്മ കഷ്ടപ്പെട്ടത്. എന്നാല്‍, സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഖനിതയെ ദാരിദ്ര്യം അനുവദിച്ചില്ല. ഈ പ്രതിസന്ധികള്‍ക്കിടയില്‍നിന്നാണ് സൗന്ദര്യമത്സരവേദിയിലേക്ക് ഖനിത എത്തുന്നത്.
–
–
Leave a Reply