Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:40 am

Menu

Published on September 17, 2014 at 11:51 am

ആത്മഹത്യ ചെയ്യാനായി കുളത്തില്‍ ചാടിയ സ്ത്രീയെ മുതല കടിച്ച് കൊന്നു

thailand-woman-dead-after-jumping-into-crocodile-pit

ബാങ്കോക്ക്: ആത്മഹത്യ ചെയ്യാനായി കുളത്തില്‍ ചാടിയ സ്ത്രീയെ മുതല കടിച്ച് കൊന്നു. ബാങ്കോക്കിൻറെ അതിര്‍ത്തി പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 65കാരിയായ വാൻപെൻ ഇൻയെയ് എന്ന തായ് സ്ത്രീയാണ് മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. തായുടെ തലസ്ഥാനമായ സമുത് പ്രകര്‍ണ്‍ ക്രോക്കഡൈല്‍ ഫാം ആന്റ് സൂവിലെ കുളത്തിലാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ആയിരത്തോളം മുതലകളുള്ള കുളത്തില്‍ സന്ദര്‍ശകര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  ഇതിന്റെ വേലികള്‍ താഴ്ന്നിരിക്കുന്നതിനാല്‍ കുട്ടികളുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ മുതലകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പതിവാണ്. ഇവിടെ നിന്നാണ് വാന്‍പെന്‍ കുളത്തില്‍ ചാടിയതെന്ന് സമുത് പ്രകന്‍ പോലീസ് പറഞ്ഞു. വെള്ളത്തില്‍ ചാടിയപ്പോള്‍ തന്നെ മുതലകള്‍ കൂട്ടമായെത്തി വാന്‍പെന്നിനെ കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇവറ്റകളെ അകറ്റാനുള്ള മൃഗശാലാ അധികൃതരുടെ ശ്രമങ്ങളും ഫലം കണ്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന വാന്‍പെന്‍ ആരോടും സംസാരിക്കാറുണ്ടായിരുന്നില്ലെന്ന് സഹോദരി വ്യക്തമാക്കി. അതേസമയം തായ് ടൂറിസ്റ്റുകള്‍ ധാരാളമായെത്തുന്ന ഫാമില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.എന്നാൽ ഇവർ ചാടിയ സ്ഥലത്ത് എല്ലാ വിധ സുരക്ഷാ സൗകര്യങ്ങളും ഉണ്ടെന്ന് മൃഗശാല അധികൃതർ പറയുന്നു. 1950 ൽ സ്ഥാപിതമായ ഈ പാർക്കാണ് ലോകത്തെ ഏറ്റവും വലിയ കൊക്രഡൈൽ പാർക്ക്. 300 ഏക്കറുകളിലായി ഒലു ലക്ഷത്തോളം മുതലകൾ ഇവിടെയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33