Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമന്ന പറയുന്നതൊന്ന് ചെയ്യുന്നതൊന്ന്..ഇതാണ് തമന്നയ്ക്ക് നേരെയുള്ള ഏറ്റവും പുതിയ ആരോപണം. ഗ്‌ളാമര്‍ വേഷങ്ങള്‍ സിനിമയില്‍ മാത്രമാണ് താന്‍ അണിയുന്നതെന്നും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് തന്നെപ്പോലുള്ള നടിമാരെ നിങ്ങള്‍ അനുകരിക്കുന്നത് തെറ്റാണെന്നും ആരാധികമാരോട് താരം നേരത്തെ പറഞ്ഞിരുന്നു. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് ആണുങ്ങളെ പ്രകോപിപ്പിക്കുമെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളും അത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ലെന്നുമുള്ള തമന്നയുടെ പ്രസ്താവന മാധ്യമങ്ങളെല്ലാം ഒരുപോലെ ഏറ്റെടുത്തതുമാണ്.
എന്നാല്‍ ഈ പറഞ്ഞതിനൊക്കെ നേരെ വിപരീതമായി അതീവ ഗ്‌ളാമറസായ നേര്‍ത്ത ഗൗണ്‍ അണിഞ്ഞാണ് തമന്ന പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയത്. ശരീര ഭാഗങ്ങളെല്ലാം കാണുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു തമന്ന അണിഞ്ഞത്. അതായത് സിനിമയിലെ ഗ്‌ളാമര്‍ വേഷങ്ങളെപോലും വെല്ലുന്ന വേഷം.
താന്‍ സിനിമയില്‍ ഉപയോഗിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ അനുകരിക്കുന്നതാണ് തന്നെ ഞെട്ടിച്ചെന്ന് തമന്ന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ എന്നെ അനുകരിക്കരുത്: തമന്ന ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ പോലും ഞാന്‍ ധരിക്കാറില്ല, അത്തരത്തിലുള്ള വസ്ത്രം ധരിച്ചു നടന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ഞാനൊരു നടി മാത്രം ആയിരിക്കും. തമന്ന അന്നു പറയുകയുണ്ടായി. എന്തായാലും ഇക്കാര്യത്തില്‍ തമന്നയ്ക്ക് പുതിയ എന്തെങ്കിലും നിലപാടുണ്ടോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
Leave a Reply