Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: കങ്കണയുടെ പുതിയ ചിത്രമായ തനു വെഡ്സ് മനു റിട്ടേൺസിലെ അഭിനയത്തെ പ്രകീർത്തിച്ച് ഇമ്രാൻ ഖാൻ രംഗത്ത്. ചിത്രം ഏറെ മികവ് പുലർത്തിയെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു. കങ്കണയുടെ അഭിനയത്തെ പ്രശംസിച്ച ഇമ്രാൻ ചിത്രം രണ്ടു വട്ടം കണ്ടെന്നും കൂട്ടിച്ചേർത്തു.
ചിത്രത്തിന്‍റെ കഥയും തിരക്കഥയും തന്നെ ഏറെ സ്വാധീനിച്ചെന്നും കങ്കണയുടെ ഇരട്ട വേഷങ്ങൾ ആകർഷിച്ചെന്നും ഇമ്രാൻ പറഞ്ഞു. തനു മികവ് പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രദർശനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. വിവാഹിതരായ ദമ്പതികളുടെ കഥ പറയുന്ന ചിത്രമായിരുന്നു തനു വെഡ്സ് മനു റിട്ടേൺസ്.
Leave a Reply