Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:00 pm

Menu

Published on December 19, 2014 at 11:49 am

മരണം പ്രവചിക്കാനും ആപ്പ്…!!

the-app-that-predicts-when-youll-die

നിങ്ങൾ ഇനി എത്രകാലം ജീവിച്ചിരിക്കുമെന്ന് ആപ്പ് പറയും.ഡെഡ്‌ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ജീവിതരീതി, രക്തസമ്മര്‍ദ്ദം, ഉറക്കത്തിന്റെ അളവ്, ശാരീരിക ക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലാണ് മരണത്തീയ്യതി കുറിക്കുക. ഹൈല്‍ത്ത്കിറ്റ് എന്ന ടൂളാണ് ഇത് അളക്കുക.ജീവിതരീതിയുമായി ബന്ധപ്പെട്ട് ഒരു ചോദ്യാവലി ഉണ്ടാകും. ഇതിന് ഉത്തരം നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി എത്രദിവസങ്ങള്‍ കൂടി ജീവിതത്തില്‍ നിങ്ങള്‍ക്ക് അവശേഷിക്കുന്നുവെന്ന് ആപ്പ് പറഞ്ഞുതരും.ജിസ്റ്റ് എല്‍എല്‍സി യാണ് ആപ്പ് വികസിപ്പിച്ചത്. എന്നാല്‍ മനുഷ്യന്റെ മരണതീയ്യതി ആപ്പിന് മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. പകരം ആരോഗ്യം സംബന്ധിച്ച് നമുക്ക് കൂടുതല്‍ മുന്‍കരുതല്‍ എടുക്കാമെന്നാണ്. രക്തസമ്മര്‍ദ്ദത്തിന്റെ അളവും, മറ്റ് ആരോഗ്യപരമായ കാര്യങ്ങളും ആപ്പിലൂടെ മനസ്സിലാക്കി ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആപ്പ് ഉപയോഗപ്പെടുത്താമെന്ന് ഇവര്‍ പറയുന്നു.

deadline app

Loading...

Leave a Reply

Your email address will not be published.

More News