Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 4:10 pm

Menu

Published on December 18, 2014 at 3:33 pm

ഗർഭപാത്രത്തിലായിരുന്നപ്പോഴുള്ള പുഞ്ചിരി ജനിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും മായാതെ നിൽക്കുന്ന അത്ഭുത ശിശു

the-baby-who-started-smiling-even-before-he-was-born

ഗർഭപാത്രത്തിൽ ആരംഭിച്ച ചിരി ജനിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും മായാതെ നിൽക്കുന്ന അത്ഭുത ശിശു. ഇംഗ്ലണ്ടിലെ ലാങ്കേഷിലാണ് സംഭവം.നടത്തിയ അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ ഇമേജിൽ കുഞ്ഞിൻറെ പുഞ്ചിരി പൊഴിക്കുന്ന മുഖം അമ്മ ആമി ക്രേഗ് വ്യക്തമായി കണ്ടിരുന്നു.പ്രസവത്തിനും 31 ആഴ്ചകൾക്ക് മുൻപായിരുന്നു യുവതിക്ക് അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയത്. തുടർന്ന് ജനിച്ചതിന് ശേഷവും മാസങ്ങളായി ചിരി തുടർന്നു കൊണ്ടേയിരിക്കുകയാണ് ലിയോ എന്ന ഈ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ്. ലിയോ ഉറക്കത്തിൽ പോലും ആ ചിരി കൈവിടാറില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ബ്രിട്ടണിലെ ഏറ്റവും സന്തുഷ്ടനായ കുട്ടിയെന്ന ബഹുമതി നാട്ടുകാരിൽ നിന്നും ഇതിനോടകം തന്നെ ലിയോ നേടിക്കഴിഞ്ഞു. തന്റെ കുഞ്ഞിനെ മോഡലാക്കാൻ പരസ്യ കമ്പനികൾ വൻ ഡിമന്റുകളുമായി പിന്നാലെ നടക്കുകയാണെന്ന് ലിയോയുടെ അമ്മ ആമി പറഞ്ഞു.ശരീരത്തിനകത്തെ എന്തൊക്കെയാണുള്ളതെന്നത് ശബ്ദത്തോട് കൂടി കാണാൻ കഴിയുന്ന സംവിധാനമാണ് 4D സ്കാൻ .മനുഷ്യന്റെ ആന്തരാവയവങ്ങളിലേക്ക് വളരെ ഉയര്‍ന്ന ആവൃത്തിയുള്ള ശബ്ദതരംഗങ്ങള്‍ അയയ്ക്കുകയും ഈ ശബ്ദതരംഗങ്ങള്‍ അവിടെ നിന്നും പ്രതിഫലിച്ച് വരും. ഇതിനെ സ്വീകരിച്ച് കമ്പ്യൂട്ടർ കണക്കുകൂട്ടലുകള്‍ക്ക് വിധേയമാക്കി ഒരു ചിത്രം നിര്‍മ്മിക്കുന്നു. ഇതാണ് അൾട്രാസൗണ്ട് സ്കാനിംഗ്.

The baby who started smiling even before he was born1

The baby who started smiling even before he was born3

The baby who started smiling even before he was born4

Loading...

Leave a Reply

Your email address will not be published.

More News