Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മികച്ച ഓഫറുകളില്‍ ഉൽപ്പന്നങ്ങൾ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെ ആശ്രയിക്കുന്നവര്‍ വര്‍ദ്ധിച്ചു വരികയാണ്.
ദീപാവലിയോടനുബന്ധിച്ച ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേ വില്‍പനയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു അതോടൊപ്പം ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സേല്‍ ആമസോണും പ്രഖ്യാപിച്ചിരിക്കുകയാണ്.
13-17വരെയാണ് ഫ്ളിപ്കാര്‍ട്- ആമസോണ്‍ ഓണ്‍ലൈന്‍ യുദ്ധം നടക്കുക. ഇരുകമ്പനികളും വലിയ തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയിരിക്കുന്നത്.
ഫ്ളിപ്കാര്‍ട്ട് ആപ്ളിക്കേഷനിലൂടെ മാത്രമാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ ആമസോണ്‍ വെബ്സൈറ്റ്, മൊബൈല്‍സൈറ്റിലൂടെയും അതോടൊപ്പം 16-17 ആപ്പ് ഒണ്‍ലി ഡേയുമായി മാറ്റിയിരിക്കുന്നു.
15ശതമാനം പ്രത്യേക കാഷ് ബാക്ക് ഓഫറുകളും കൂടാതെ വെബ്സൈറ്റ് പര്‍ച്ചേസിന് പ്രത്യേക ഓഫറുകളുമാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അപ്പാരല്‍, ലാപ്ടോപ്പ്, മൊബൈല്‍, ഫുട്‌വെയര്‍, ഫര്‍ണീച്ചര്‍, ടോയ്സ്, ജ്വല്ലറി, വാച്ച് ,ഫര്‍ണീച്ചര്‍ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളാണ് ഫ്ളിപ്കാര്‍ട് അവതരിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഇരു ഓണ്‍ലൈന്‍ ഇ- കൊമേഴ്സ് ഭീമന്‍മാരും ഉത്സവസീസണില്‍ 600 കോടിയാണ് വിറ്റുവരവ് നടത്തിയത്. മത്സരം മുറുകിയാല്‍ ഓഫര്‍ പെരുമഴതന്നെ പ്രതീക്ഷിക്കാം.
Leave a Reply