Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മസിൽ ഉണ്ടാക്കുക എന്നത് ട്രന്റ് ആയി മാറിയ ഒരു കാലമാണിത്. എന്നാല്‍ പെട്ടന്നുള്ള പേശിവളര്‍ച്ചക്കായി കുറുക്കുവഴി കൾ ഉപയോഗിക്കുന്നത് ആരോഗ്യകരമായ രീതിയല്ല. ജീവിത ശൈലിയില്‍ മാറ്റം വരുത്തി കാലികമായി പേശിവളര്‍ച്ച നേടുന്നതാണ് ശരിയായ മാര്‍ഗ്ഗം. അതിനായി ഭക്ഷണരീതിയും, വ്യായാമങ്ങളും ആരോഗ്യകരമായ രീതിയില്‍ പിന്തുടരേണ്ടതുണ്ട്.മസില്‍ ഉണ്ടാക്കുന്നതിനായി ആഹാരക്രമവും വ്യായാമവും സംയോജിപ്പിച്ചു കൊണ്ടുള്ള ചില രീതികളാണ്…
മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. രാവിലെ വെറുംവയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ ഉത്തേജിപ്പിക്കപ്പെടുകയും അതുവഴി അവയുടെ വലുപ്പവും ബലവും വര്‍ദ്ധിക്കുകയും ചെയ്യും.
ഒന്നില്‍ കൂടുതല്‍ മസില്‍ ഗ്രൂപ്പുകളെയും സന്ധികളെയും ഉപയോഗിച്ചുള്ള വ്യായാമമാണ് കോമ്പൗണ്ട് എക്‌സര്‍സൈസ്. മസില്‍ ബില്‍ഡിംഗിന് ഏറ്റവും അനുയോജ്യമായ വ്യായമമുറയാണിത്. മസിലിന്റെ വലുപ്പവും ശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഈ എക്‌സര്‍സൈസില്‍ വെയിറ്റും കേബിളുകളും ഉപയോഗിക്കുന്നു.
വ്യായാമത്തില്‍ കാര്‍ഡിയോ കൂടി ഉള്‍പ്പെടുത്തുക. മസിലുകള്‍ ഉണ്ടാക്കുന്നതിന് ഇത് തടസ്സമല്ല.
മസില്‍ ബില്‍ഡിംഗും സ്‌ക്വാറ്റും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എന്നാല്‍ അപൂര്‍ണ്ണമായോ തെറ്റായ രീതിയിലോ ഇത് ചെയ്‌താല്‍ കാല്‍മുട്ടുകളെ ദോഷകരമായി ബാധിക്കും.
മസിലുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ഡെഡ്‌ലിഫ്‌റ്റ്. പതിവ് വ്യായാമങ്ങളില്‍ വെയിറ്റ് ലിഫ്‌റ്റിംഗ് കൂടി ഉള്‍പ്പെടുത്തുക. മസില്‍ ബില്‍ഡിംഗിന് വെയിറ്റ് ട്രെയിനിംഗ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
മസില്‍ ബില്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പേശികളുടെ വളര്‍ച്ചയ്‌ക്കും വ്യായാമം ചെയ്യുന്നതിനുള്ള ഊര്‍ജ്ജത്തിനുമായി ധാരാളം ആഹാരം കഴിക്കേണ്ടി വരും. ഈ ആഹാരം മുഴുവന്‍ നന്നായി ദഹിപ്പിച്ച് പോഷകങ്ങള്‍ ആഗിരണം ചെയ്യണമെങ്കില്‍ ശരീരത്തിന് കൂടുതല്‍ സഹായം ആവശ്യമാണ്.
ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടാതിരിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. വ്യായാമം ചെയ്യുമ്പോഴും 10-20 മിനിറ്റ് ഇടവിട്ട് വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം മൂലം ശരീരത്തിന് ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും.
മസില്‍ ബില്‍ഡിംഗിന് വെയിറ്റ് ട്രെയിനിംഗ് ചെയ്‌തേ മതിയാകൂ. എന്നാല്‍ അത് ശരിയായ രീതിയില്‍ ചെയ്യേണ്ടത് അതിനെക്കാള്‍ പ്രധാനമാണ്
വ്യായാമത്തിന് ശേഷം അന്നജവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത് മസില്‍ ഉണ്ടാവാന്‍ സഹായിക്കും. അമിനോആസിഡുകള്‍ ഉള്ളതിനാല്‍ അന്നജം ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് മസിലുകളെ വളര്‍ച്ച ത്വരിതപ്പെടുത്തും.
ഇരുമ്പുസത്ത് ധാരാളമടങ്ങിയിട്ടുള്ള റെഡ്‌മീറ്റ് മസിലുകളെ വളര്‍ച്ചയ്‌ക്ക് അത്യാവശ്യമാണ്. മുട്ടയും ഇതേ ഗുണം ചെയ്യും. എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങിയ വിവിധ ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
ശരീരത്തിന് ഊര്‍ജ്ജസ്വലതയും പേശികള്‍ക്ക് വളര്‍ച്ചയും ലഭിക്കാന്‍ നന്നായി ഉറങ്ങുക. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ശരീരത്തിന് വിശ്രമം ആവശ്യമാണ്.
പെട്ടെന്ന് നിങ്ങള്‍ക്ക് മസില്‍മാന്‍ ആകാന്‍ കഴിയില്ല. പരിചയസമ്പന്നരായ ബോഡി ബില്‍ഡര്‍മാര്‍ക്കുള്ള പരിശീലനരീതികള്‍ തുടക്കക്കാര്‍ക്ക് അനുയോജ്യമായിരിക്കണമെന്നില്ല. തുടക്കത്തില്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ നന്നായയി പഠിക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മികച്ചൊരു ബോഡി ബില്‍ഡര്‍ ആകാനാവൂ.
Leave a Reply