Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 8:49 pm

Menu

Published on November 29, 2014 at 12:33 pm

ഒരു മാസം കൊണ്ട് തടി കുറയ്ക്കാനുള്ള വഴികൾ

the-best-way-to-lose-weight-in-one-month

വണ്ണം കുറയ്‌ക്കാനുള്ള ചികിത്സകള്‍ ഭാവിയില്‍ പ്രശ്‌നമാകുമോ എന്നു ഭയപ്പെടുന്നവരാണ്‌ അധിക ആളുകളും .അമിതമായി ആഹാരം കഴിച്ച ശേഷം തടി കൂടിയെന്ന്‌ പറഞ്ഞ്‌ സങ്കടപ്പെടുന്നവര്‍ക്ക്‌ ആശ്വാസമായി പല ചികിത്സകളുണ്ട്‌. തടി കൂടുന്നതില്‍ പുരുഷന്മാരേക്കാള്‍ ഉത്കണ്ഠപ്പെടുകയും വിഷമിയ്ക്കുകയുമെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. ശരീരപ്രകൃതിയും പ്രസവം പോലുള്ള കാര്യങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ തടി കൂടാനുള്ള സാധ്യതയും ഇവര്‍ക്കു തന്നെയാണ്. ശ്രമിച്ചാൽ തടി കുറയ്ക്കാൻ തീർച്ചയായും സാധിക്കും. ഒരു മാസത്തിനുള്ളില്‍ തടി കുറയ്ക്കാനുള്ള ചില മാർഗ്ഗങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

The Best Way to Lose Weight in One Month0

1.മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത് ഉപേക്ഷിക്കുക.അതുപോലെ ഉപ്പിൻറെ ഉപയോഗം കുറയ്ക്കുക.
2.ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും.
3.രാവിലെ വെറുംവയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുക.
4.നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും തടി കുറയ്ക്കുകയും ചെയ്യും.

The Best Way to Lose Weight in One Month2

5.വറുത്തതും,പൊരിച്ചതുമായ ഭക്ഷണങ്ങളോട് നോ പറയുക. ഇവ കഴിക്കുന്നത് തടി വർദ്ധിപ്പിക്കും.
6.വ്യായാമം സ്ഥിരമായി ചെയ്യുക. ഇടയക്കിടെ മാത്രം ചെയ്താല്‍ ഗുണം ലഭിക്കില്ല.
7.പ്രഭാത ഭക്ഷണം നല്ല രീതിയില്‍ തന്നെ കഴിയ്ക്കുക. തടി കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണിത്.
8.ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും നല്ല ആരോഗ്യത്തിനും ഗുണം ചെയ്യും.
9.വിശക്കുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും വാരി വലിച്ചു കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക.

The Best Way to Lose Weight in One Month3

10. പഴവര്‍ഗങ്ങളും പച്ചക്കറികളും കൊഴുപ്പില്ലാത്തതും ആരോഗ്യകരമായതുമായതും മാത്രം തിരഞ്ഞെടുത്ത് കഴിക്കുക.
11.ചൂടുവെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് പതിവായി രാവിലെ വെറും വയറ്റില്‍ കഴിക്കുക.
12.വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് തടി കുറയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ്.

The Best Way to Lose Weight in One Month4

Loading...

Leave a Reply

Your email address will not be published.

More News