Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാകെ കൈയ്യടക്കിയിരിക്കുകയാണ് ആന്‍ഡ്രോയിഡ് ഫോണുകൾ. എളുപ്പമുളള ഇന്റര്‍ഫേസും, സൗജന്യ ആപ്പുകളുടെ ലഭ്യതയും വിലകുറവും ആണ് ആന്‍ഡ്രോയിഡ് ഫോണുകളെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. ഇത്തരം ഫോണുകളിൽ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്…..
ജെസ്റ്റര്‍ കീബോര്‍ഡ്
Swiftkey and Swyp എന്നീ ആപുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ജെസ്റ്റര്‍ കീബോര്‍ഡ് പ്രാപ്തമാക്കാവുന്നതാണ്.
ഗൂഗിള്‍ നൗ ഗൂഗിള്‍
സെര്‍ച്ചില്‍ പോയി, സെറ്റിങ്‌സില്‍ ചെന്ന് ഗൂഗിള്‍ നൗ എന്നതിലേക്ക് മാറുക. ശബ്ദ ഇന്‍പുട്ടുകള്‍ ലഭിക്കുന്നതിനായി ഹോം സ്‌ക്രീനില്‍ ചെന്ന് ഓകെ ഗൂഗിള്‍ എന്ന് പറയുക.
ഗൂഗിള്‍ ക്രോം ഉപയാഗിക്കുക
ഡിവൈസുകള്‍ സിങ്ക് ചെയ്യുന്നതിനും, ശബ്ദ തിരച്ചിലിനും, പരിഭാഷയ്ക്കും, വേഗതയുളള ബ്രൗസിങിനും ഗൂഗിള്‍ ക്രോം ഉപയാഗിക്കുക.
മാപുകള്‍ ഓഫ് ലൈനില്‍ സേവ് ചെയ്യുക
മെനുവില്‍ പോയി Make available offline എന്നത് തിരഞ്ഞെടുക്കുക, ഇനി നിങ്ങള്‍ക്ക് ഏത് ഭാഗത്തിന്റെ നാവിഗേഷനാണ് അറിയേണ്ടത് ആ സ്ഥലം സൂം ഇന്‍ ചെയ്യുക. തുടര്‍ന്ന് ഡണ്‍ എന്നത് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ മാപുകള്‍ നിങ്ങള്‍ക്ക് ഓഫ് ലൈനില്‍ സേവ് ചെയ്യാവുന്നതാണ്.
ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍
ഗൂഗിള്‍ പ്ലേ ആപില്‍, മെനു ബട്ടണ്‍ തിരഞ്ഞെടുത്ത് സെറ്റിങ്‌സില്‍ എത്തുക. ഇവിടെ ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ ഓണ്‍ ആക്കാവുന്നതാണ്.
ഡിവൈസുകള്‍ റിമോട്ട് ആയി ആക്‌സസ് ചെയ്യാവുന്നതാണ്
ക്രോം വെബ് സ്‌റ്റോറില്‍ നിന്ന് ക്രോം റിമോട്ട് ഡെസ്‌ക്ടോപ് ആപ് നിങ്ങളുടെ പിസിയില്‍ ഡൗണ്‍ലോഡ് ചെയ്യുക, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഡിവൈസുകള്‍ റിമോട്ട് ആയി ആക്‌സസ് ചെയ്യാവുന്നതാണ്.
ഫൈന്‍ഡ് മൈ ഫോണ്‍ ആപ്
ഫൈന്‍ഡ് മൈ ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആ സ്ഥലം കണ്ടുപിടിക്കാവുന്നതാണ്.
ഹോം സ്‌ക്രീനില്‍ വിഡ്ജറ്റുകള്‍ ചേര്‍ക്കുക
മെയിന്‍ ആപ് ലോഞ്ചറില്‍ പോയി വിഡ്ജറ്റ്‌സ് സെക്ഷനിലേക്ക് സൈ്വപ് ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ശൂന്യമായ ഹോം സ്‌ക്രീനില്‍ വിഡ്ജറ്റുകള്‍ ചേര്‍ക്കാവുന്നതാണ്.
ആന്റിവൈറസ് സോഫ്റ്റ്‌വയറുകള്‍
Avast, AVG, Mcafee എന്നീ ആന്റിവൈറസ് സോഫ്റ്റ്‌വയറുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക.
ഫോട്ടോകള്‍ ക്ലൗഡില്‍ സംരക്ഷിക്കുക
ജി+ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് സെറ്റിങ്‌സില്‍ പോകുക, തുടര്‍ന്ന് ഇന്‍സ്റ്റന്റ് അപ്‌ലോഡ് എന്നത് ടാപ് ചെയ്യുക. നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോകള്‍ ക്ലൗഡില്‍ സംരക്ഷിക്കാവുന്നതാണ്.ല്‍ സംരക്ഷിക്കാവുന്നതാണ് ജി+ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് സെറ്റിങ്‌സില്‍ പോകുക, തുടര്‍ന്ന് ഇന്‍സ്റ്റന്റ് അപ്‌ലോഡ് എന്നത് ടാപ് ചെയ്യുക. നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോകള്‍ ക്ലൗഡില്‍ സംരക്ഷിക്കാവുന്നതാണ്.
Leave a Reply