Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ നദിയ മൊയ്തുവിന്റെ കഥാപാത്രത്തിന്റെ കറുത്ത കണ്ണട രംഗം ആരും അങ്ങനെ മറക്കാന്‍ വഴിയില്ല. ഈ കണ്ണട വെച്ചാല്‍ നഗ്ന ശരീരം കാണാനാകും എന്നുള്ള കാര്യം കേട്ട് മോഹന്‍ലാല്‍ പരുങ്ങുന്നത് നമ്മെ ഏറെ ചിരിപ്പിച്ചതാണ്.
എന്നാല്‍ ഇങ്ങനെയൊരു അനുഭവമാണ് നതാലിയ നടാഷ ഡെംകിന എന്ന പെണ്‍കുട്ടിയുടെ അമ്മയ്ക്കുണ്ടായത്. ഒരു വ്യത്യാസമുണ്ട് നതാലിയ കണ്ണടയൊന്നും വേണ്ട്. സ്വന്തം കണ്ണുകള്‍ കൊണ്ടു തന്നെ അവള്‍ ഒരു എക്‌സറേയിലെന്ന പോലെ മനുഷ്യശരീരം കാണുന്നു.
എല്ലാവരേയും തുറിച്ചു നോക്കുന്ന മകളുടെ അസ്വാഭാവിക പെരുമാറ്റ രീതി കണ്ടാണ് നതാലിയയുടെ അമ്മ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ചോദിച്ചപ്പോള്‍ തനിക്ക് ആളുകളുടെ ശരീരത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെന്നായിരുന്നു അവളുടെ മറുപടി.
എന്നാല്‍ മകളുടെ വിചിത്രമായ പെരുമാറ്റരീതിയും അവളുടെ പ്രതികരണവും കേട്ട അമ്മ ആദ്യമൊന്നും അവളെ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെയിരിക്കെ വീട്ടിലെത്തിയ അതിഥിയെക്കുറിച്ച് മകള്‍ പറഞ്ഞ ഒരു കാര്യമാണ് നതാലിയയെ വിശ്വാസത്തിലെടുക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്.
വീട്ടില്‍ വന്ന അതിഥിക്ക് കുടലിലെന്തോ രോഗമുണ്ട് എന്നായിരുന്നു അവളുടെ നിഗമനം. ആദ്യമൊന്നും അമ്മ അവളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചില്ലെങ്കിലും അധികം വൈകാതെ അയാള്‍ക്ക് കുടലില്‍ ഒരു സിസ്റ്റുണ്ടെന്ന് അമ്മ അറിഞ്ഞു.
തുടര്‍ന്നാണ് ഒരു എക്‌സറേയിലെന്ന പോലെയാണ് നതാലിയ മനുഷ്യശരീരത്തെ കാണുന്നതെന്ന് മനസിലാകുന്നത്. എക്‌സ്‌റേ വിഷനുള്ള പെണ്‍കുട്ടിയെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകള്‍ അവളുടെയടുത്ത് ചെക്കപ്പിനായെത്തി.
ഇതിനിടെ അര്‍ബുദമാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ച ഒരു രോഗി നതാലിയയുടെ അടുത്തെത്തി. എന്നാല്‍ അതു വെറുമൊരു മുഴയാണെന്നായിരുന്നു അവളുടെ നിരീക്ഷണം. വീണ്ടും രോഗി ഡോക്ടറിന്റെ അടുത്തെത്തി. രണ്ടാമത്തെ പരിശോധനയില്‍ രോഗത്തെക്കുറിച്ചുള്ള തന്റെ നിഗമനം തെറ്റായിരുന്നുവെന്ന് ഡോക്ടര്‍ക്ക് ബോധ്യമായി. നതാലിയ പറഞ്ഞതുപോലെ അതു വെറുമൊരു മുഴയായിരുന്നു.
തന്റെ മുന്നില്‍ നില്‍ക്കുന്ന ആളുകളുടെ ആന്തരികാവയവങ്ങളുടെ രൂപങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് നതാലിയ പറയുന്നത്. ഈ കാഴ്ചയെ മെഡിക്കല്‍ വിഷന്‍ എന്നു വിളിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
നതാലിയയുടെ ഈ കഴിവുകള്‍ കേട്ടറിഞ്ഞ് പല രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ അവരുടെ കഴിവുകളെ പരിശോധിക്കാനെത്തി. നതാലിയക്ക് എക്‌സ്‌റേ വിഷന്‍ മാത്രമല്ല അതീന്ദ്രിയ ജ്ഞാനം കൂടിയുണ്ടെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരു അപകടത്തിനു ശേഷം നതാലിയയുടെ കഴിവുകളെ പരീക്ഷിക്കാനെത്തിയ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും സമാന അനുഭവമുണ്ടായി. പുറമേ കാണുമ്പോള്‍ തിരിച്ചറിയാന്‍ പറ്റില്ലായിരുന്നെങ്കിലും അപകടത്തില്‍ നട്ടെല്ലിനും മുട്ടിനും കാര്യമായ പരിക്കു പറ്റിയിരുന്നു. കുറച്ച് നേരം സൂക്ഷിച്ചു നോക്കിയതിനു ശേഷം നതാലിയ ഇത് കണ്ടുപിടിച്ചു.
Leave a Reply