Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:31 pm

Menu

Published on November 18, 2014 at 1:07 pm

റോജി റോയിയുടെ മരണം; ഫേസ്ബുക്ക് ഇന്ന് കരിദിനം ആചരിക്കുന്നു

the-globe-has-declared-to-observe-a-black-day-over-social-medias

നഴ്‌സിംഗ് വിദ്യര്‍ത്ഥിനി റോജി റോയിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഫെയ്‌സ്ബുക്കില്‍ കരിദിനം ആചരിക്കുന്നു. ആക്ഷന്‍ കൗണ്‍സിലും ഫെയ്‌സ്ബുക്ക് കൂട്ടായ്മയുമാണ് സൈബര്‍ കരിദിനം ആചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ പിക്ചര്‍ കറുത്ത നിറത്തില്‍ ആക്കിയാണ് പ്രതിഷേധിക്കുക. റോജി റോയിയുടെ ഘാതകരെ കണ്ടെത്തുകയെന്നതാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രധാനമുദ്രാവാക്യം.പ്രൊഫൈല്‍ ചിത്രം കറുപ്പ് നിറമാക്കിയാണ് ഫേസ്ബുക്ക് കരിദിനം ആചരിക്കുന്നത്. ചുംബന സമരത്തിനും സോളാര്‍ വിവാദത്തിനും മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം റോജിയുടെ മരണവാര്‍ത്തയില്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മലയാള മാധ്യമങ്ങളുടെ വാര്‍ത്താ ലിങ്കുകളുടെ കമന്റ് ബോക്‌സില്‍ റോജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.ഈ മാസം ആറിനായിരുന്നു കിംസ് ആശുപത്രിയില്‍ വീണു മരിച്ച നിലയില്‍ റോജി റോയിയുടെ മൃതദേഹം കണ്ടെത്തിയത്.റോജി ചാടി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്നാണ് റോജിയുടെ ബന്ധുക്കളുടെ വാദം.കൊല്ലം നല്ലില പുതിയിൽ റോബിൻ ഭവനിൽ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളാണ് റോജി റോയി.

Loading...

Leave a Reply

Your email address will not be published.

More News