Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:43 pm

Menu

Published on September 30, 2015 at 12:28 pm

ബിയറിന് ഇങ്ങിനെയും ചില ഗുണങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ ?

the-health-benefits-of-beer

മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്നാണ് നമ്മൾ ഇതുവരെ  പറഞ്ഞുകേട്ടിട്ടുള്ളത്.അത് ബിയറായാലും ലിക്കറായാലും ആരോഗ്യം നശിപ്പിക്കും.എന്നാൽ , ഈ അടുത്ത് നടന്ന ചില പഠനങ്ങൾ പറയുന്നത്, ബിയർ കുടിക്കുന്നത് പല കാരണങ്ങൾ കൊണ്ടും ആരോഗ്യത്തിനു നല്ലതാണ് എന്നാണ്.എന്നാല്‍ ഇത് കുടിക്കാനുള്ള ഒരു പ്രേരണയോ, മദ്യം ഉപയോഗിക്കാത്തവര്‍ക്കും, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ഒരു പ്രോത്സാഹനമോ അല്ല എന്ന കാര്യം എടുത്ത് പറയട്ടെ.അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്നത് ഗുണകരം തന്നെയാണ്.ബിയർ  കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യകരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്……

ബിയറില്‍ വിറ്റാമിന്‍ ബി 12 ഉം ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് ബിയര്‍ കുടിക്കാത്തവരേക്കാള്‍ കുടിക്കുന്നവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദിവസേന ബിയര്‍ കുടിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബിയറിലെ സിലിക്കോണ്‍ അസ്ഥികളുടെ ദൃഡത കൂട്ടാന്‍ സഹായിക്കും. അതിനാല്‍ തന്നെ ബിയര്‍ ഉപയോഗിക്കുക വഴി എല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പ് കിട്ടും.

ബിയറിലടങ്ങിയിരിക്കുന്ന ആന്‍റിവൈറല്‍ ഘടകങ്ങള്‍ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയും. വൈറസ് മൂലമാണ് ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടാകുന്നത്.

ഉറക്കം കിട്ടാന്‍‌ സഹായിക്കുന്ന ആസിഡ് ബിയറില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂട്ടാനും, അണുബാധയെ ചെറുക്കാനും ബിയര്‍ കുടിക്കുന്നത് വഴി സാധിക്കും. ഇതിനായി ദിവസം ഒന്നോ രണ്ടോ ബിയര്‍ കഴിക്കുക.
ബിയര്‍ കുടിച്ചാല്‍ പെട്ടന്ന് തന്നെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി തോന്നും

ദിവസം ഒരു ബോട്ടില്‍ ബിയര്‍ വീതം കഴിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളുടെ അളവ് കൂട്ടുകയും കണ്ണില്‍ തിമിരം രൂപപ്പെടുന്നത് തടയുകയും ചെയ്യും.

പെണ്‍കുട്ടികളുടെ കെട്ടുപിണഞ്ഞ മുടി മാറ്റാനും, മുടിയിഴകള്‍ക്ക് കരുത്ത് നല്കാനും ബിയര്‍ സഹായിക്കും. അതിന് ബിയര്‍ ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി.

ബിയര്‍ സ്പാ സ്ത്രീകളുടെ മുഖത്തിന് അനുയോജ്യമാണ്. ഇതിന് രോഗശമനത്തിനുള്ള ഗുണങ്ങളുമുണ്ട്.

ബിയര്‍ സ്പാ സ്ത്രീകളുടെ മുഖത്തിന് അനുയോജ്യമാണ്. ഇതിന് രോഗശമനത്തിനുള്ള ഗുണങ്ങളുമുണ്ട്.

വ്യായാമത്തിനുശേഷം തണുത്ത ബിയര്‍ കുടിക്കുന്നത് ശരീരത്തെ റിഹൈഡ്രേറ്റ് ചെയ്യുന്നു. അതിനാൽ വ്യായാമത്തിനുശേഷം വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലത് ബിയറാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News