Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡോര്‍സെറ്റ്:വിനോദസഞ്ചാരത്തിന് പേരുകേട്ട മിനസോട്ടയിലെ കൊച്ചു നഗരത്തിന്റെ മേയറുടെ മുഖ്യവിനോദം ഐസ്‌ക്രീം തീറ്റയും മീന്‍പിടിത്തവും.അമേരിക്കന്‍ സംസ്ഥാനമായ മിനസോട്ടയില്‍ ഡോര്‍സെറ്റ് കൗണ്ടിയിലെ മേയര്‍ നാലുവയസ്സുകാരന്‍ റോബര്‍ട്ട് ബോബി ടഫ്‌സാണ്.മൂന്നാം വയസ്സിലാണ് ബോബി ആദ്യം മേയറായത്. വീണ്ടും ഒരുതവണ കൂടി അവസരം തേടി മത്സരരംഗത്താണ് ബോബി ടഫ്‌സ്. ഭക്ഷണശാലകളുടെ ലോകതലസ്ഥാനം എന്നറിയപ്പെടുന്ന ഡോര്‍സെറ്റില്‍ മറ്റ് നഗരങ്ങളെപ്പോലെ ഔദ്യോഗിക നഗരഭരണമൊന്നുമില്ല. ‘ടേസ്റ്റ് ഓഫ് ഡോര്‍സെറ്റ്’ ഉത്സവത്തിന്റെ ഭാഗമായാണ് ഇവിടെ മേയറെ തിരഞ്ഞെടുക്കുന്നത്.വോട്ടര്‍മാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേര് വോട്ട്‌പെട്ടിയില്‍ എഴുതിയിടാം. എത്ര വോട്ടുവേണമെങ്കിലും ചെയ്യാം. പക്ഷേ, ഒരുവോട്ടിന് ഒരു ഡോളര്‍ ഫീസ് അടയ്ക്കണമെന്ന് മാത്രം. നറുക്കെടുപ്പിലൂടെയാണ് മേയറെ തിരഞ്ഞെടുക്കുന്നത്.22-28 പേര്‍ മാത്രമാണ് താമസക്കാര്‍. നഗരപിതാവിന് ആകെ ഒരു ചുമതലയേയുള്ളൂ-തടാകങ്ങളും പൈന്‍ മരങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹര ഭൂപ്രദേശമായ ഇവിടെ എത്തുന്നവരെ സ്വീകരിക്കുക. എന്നാല്‍ തന്റെ അധികാരമുപയോഗിച്ച് ബോബി ഒരു കാര്യം ചെയ്തു,ഭക്ഷ്യവസ്തുക്കളുടെ ശ്രേണിയില്‍ ഐസ്‌ക്രീമിനെ ഒന്നാമതാക്കി.
Leave a Reply