Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:06 am

Menu

Published on August 14, 2014 at 3:09 pm

ചന്ദ്രനിൽ മനുഷ്യസാന്നിധ്യം കണ്ടെത്തി…? (വീഡിയോ )

the-man-on-the-moon

ചന്ദ്രന്റെ ഉപരിതലത്തില്‍ മനുഷ്യനുമായി സാമ്യമുള്ള ഒരു നിഴല്‍ രൂപത്തെ കണ്ടെത്തി.ഗൂഗിള്‍ എര്‍ത്തിന്റെ സാറ്റലൈറ്റ്‌ ക്യാമറയുടെ സഹായത്താല്‍ നാസ നടത്തിയ നിരീക്ഷണത്തിനിടെയാണ്‌ മനുഷ്യരൂപത്തോട്‌ സാദൃശ്യമുള്ളത്‌ നടന്നു നീങ്ങുന്ന ചിത്രം കണ്ടത്‌. വൗഫോര്‍റിയല്‍ (Wowforreel) എന്ന യൂസറാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ ഒരു രൂപം നടക്കുന്ന ദൃശ്യമായിരുന്നു ഇവർ പുറത്ത് വിട്ടത്. ഇരുകാലുള്ള രൂപവും അതിന്റെ നീഴലുമാണ് വീഡിയോയിൽ കാണുന്നത്. രൂപത്തെ വിശദമായി അവലോകനം ചെയ്യുന്നതും വീഡിയോയിൽ കാണാം. നാസയുടെ വീഡിയോ എന്ന നിലയിലാണ് വെബ്‌സൈറ്റ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.  ചിത്രത്തെക്കുറിച്ച് നാസ ഇതുവരെ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. കഴിഞ്ഞ മാസം 17-ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം 20 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. അതേസമയം ഇത് ഫോട്ടോഗ്രാഫിക് ട്രിക്ക് ആയിരിക്കാമെന്നാണ് യൂട്യൂബ് കമന്റിലൂടെ നിരവധിപേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍, ചന്ദ്രോപരിതലത്തില്‍ ഉള്ള എന്തെങ്കിലും വസ്തു ആയിരിക്കാമെന്നാണ് ഒരു വിഗം അഭിപ്രായപ്പെടുന്നത് അന്യഗ്രഹ ജീവികളായിരിക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഗ്രീക്ക് ദേവനായ കോളോസസിന്റെ പ്രതിമയ്ക്കു സമാനമായ രൂപമാണ് ചന്ദ്രനില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസി 226ലുണ്ടായ ശക്തമായ ഭൂചലനത്തില്‍ കടലില്‍ വീണ് കോളോസസിന്റെ പ്രതിമ നഷ്ടമായിരുന്നു. പലപ്പോഴും അന്യഗ്രഹ ജീവികളെക്കുറിച്ച് ശാസ്ത്ര ലോകം വിശദീകരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ശാസ്ത്ര ലോകം രണ്ട് തട്ടിലാണ്. നാസയുടെ വിശദീകരണം വരാതെ ഒന്നും സ്ഥിരീകരിക്കാനാവാത്ത നിലയിലാണ് ശാസ്ത്രലോകം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News