Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:47 am

Menu

Published on November 14, 2014 at 3:40 pm

വൈദ്യുതാഘാതമേറ്റ് വികൃതമായ യുവാവിൻറെ മുഖം മാറ്റി വെയ്ക്കാൻ പുതിയ മുഖം നെഞ്ചിൽ വളർത്തിയെടുക്കുന്നു

the-man-with-a-new-face-growing-on-his-chest

വൈദ്യുതാഘാതമേറ്റ് വികൃതമായ യുവാവിൻറെ മുഖം മാറ്റി വെയ്ക്കാൻ പുതിയ മുഖം നെഞ്ചിൽ വളർത്തിയെടുക്കുന്നു. വൈദ്യുതാഘാതമേറ്റ് കണ്ണും മൂക്കും നഷ്ടപ്പെട്ട യുവാവിന് പുതിയ മുഖം നൽകാൻ ഡോക്ടർമാർ തന്നെയാണ് യുവാവിൻറെ ഇടതു നെഞ്ചിൽ ഒരു മുഴ വളർത്തിയെടുക്കുന്നത്. ചൈനക്കാരനായ ടെക്നീഷ്യൻ യാൻ ജിയാൻബിനാണ് ഒരു ഉയർന്ന വോൾട്ടേജ് ട്രാൻസ്ഫോർമർ അറ്റകുറ്റപണിക്കായി തുറന്നപ്പോൾ ശക്തിയേറിയ വൈദ്യുതാഘാതമേറ്റത്. ചികിത്സയ്ക്കെത്തിയ ആശുപത്രിയിലെ ഡോക്ടർമാരാണ് യുവാവിനോട് പുതിയൊരു മുഖം ഉണ്ടാക്കികൊടുക്കാൻ കഴിയുമെന്ന് പറഞ്ഞത്. ഇതിനെ തുടർന്ന് ആറ് മാസം മുമ്പാണ് യാനിൻറെ നെഞ്ചിൽ ചർമ്മം വളർത്തിയെടുക്കാൻ ആരംഭിച്ചത്. സാലിൻ ജലം കുത്തിവെച്ചാണ് നെഞ്ചിൻ പുറത്തെ ചർമ്മം ഒരു തലയുടെ വലിപ്പമുള്ള മുഴയാക്കി വളർത്തിയെടുത്ത്. പിന്നീട് ഈ ചർമ്മം പ്ലാസ്റ്റിക് സർജറി നടത്തി മുഖത്ത് രൂപ ഭാവങ്ങൾ വെച്ചു പിടിപ്പിക്കുകയാണ്ചെയ്യുക.

The man with a new face growing on his chest0

അഞ്ചു ഘട്ടങ്ങളിലായാണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കാനാവുക. ഈ പ്രക്രിയ പൂർത്തിയാവാൻ രണ്ടു വർഷമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞു. ആദ്യത്തെ രണ്ടു ഘട്ടങ്ങളിൽ പുതിയതായി വളർത്തിയെടുത്ത ചർമ്മവും വാരിയെല്ലിൻറെ ഭാഗവും ഉപയോഗിച്ച് യുവാവിൻറെ മൂക്കിന് രൂപം നൽകും. പിന്നീട് മുഖത്ത് രക്തധമനികൾ സംവിധാനിപ്പിക്കും. മൂന്നാമത്തെ ഘട്ടത്തിൽ യുവാവിൻറെ മുഖത്തിന് രൂപ ഭാവം നൽകി മുഖത്തിൻറെ സവിശേഷതകൾ പുനർനിർമ്മിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News