Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:14 pm

Menu

Published on May 3, 2017 at 3:29 pm

കുളിയ്ക്കുന്ന രീതി നോക്കി നിങ്ങളുടെ സ്വഭാവം പ്രവചിക്കാം

the-part-of-your-body-you-wash-first-reveals-about-your-personality

എണ്ണതേച്ച് വിശാലമായുള്ള മുങ്ങിക്കുളി പഴയ തലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. ചൂടും ആര്‍ദ്രതയും കൂടുതലുള്ള കാലാവസ്ഥയായതിനാല്‍ വേഗം വിയര്‍ക്കുന്നതിനാല്‍ കുളിച്ചില്ലെങ്കില്‍ ഒരസ്വസ്ഥത തോന്നാമെന്നതും കുളിക്കാനുള്ള ഇഷ്ടം വർദ്ധിപ്പിക്കുന്നു. വ്യക്തിശുചിത്വത്തിൻറെ ഒരു ഭാഗമാണ് കുളി. ഓരോരുത്തരും കുളിക്കുമ്പോൾ ആദ്യം കഴുകുന്നത് ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളായിരിക്കും. അതുകൊണ്ട് തന്നെ ഒരാൾ കുളിക്കുന്ന രീതി നോക്കി അയാളുടെ സ്വഭാവം പ്രവചിക്കാനാവും.



കുളിക്കുമ്പോൾ ആദ്യം മുഖം കഴുകുന്നവർക്ക് സമ്പത്തുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ ഇവർക്കുണ്ടാകും. ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പണം തന്നെയായിരിക്കും. മുടി ആദ്യം കഴുകുന്നവർ കഠിനാധ്വാനം ചെയ്യാൻ മടിയുള്ളവരും കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും. ഇവർക്ക് നേട്ടങ്ങള്‍ വളരെ കുറവായിരിക്കും.



കുളിക്കുമ്പോൾ ആദ്യം നെഞ്ച് കഴുകുന്നവർ എല്ലാ കാര്യങ്ങളും ക്ഷമയോടെ ചെയ്യുന്നവരായിരിക്കും. എല്ലാ കാര്യങ്ങളും പ്രാക്ടിക്കലായി മാത്രം ചിന്തിക്കുന്ന വ്യക്തികളാണിവർ.ഷോള്‍ഡർ ആദ്യം കഴുകുന്നവർ മദ്യപിയ്ക്കുന്നവരും ചൂതുകളി പോലുള്ള വിനോദങ്ങളിൽ താത്പര്യമുള്ളവരുമായിരിക്കും. ഇവർക്ക് പലതും നഷ്ടപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്.



കുളിക്കുമ്പോൾ ആദ്യം കക്ഷം കഴുകുന്നവർ കഠിനാധ്വാനികളായിരിക്കും. യഥാർത്ഥ സ്നേഹവും കാപട്യ സ്നേഹവും ഇവർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. പ്രശസ്തി ഇവരെ തേടിയെത്തും. സ്വകാര്യഭാഗങ്ങള്‍ ആദ്യം കഴുകുന്നവർ ആത്മവിശ്വാസത്തോട് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരായിരിക്കും. ആത്മവിശ്വാസം ഇവർക്ക് കൂടുതലായിരിക്കും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ആദ്യം കഴുകുന്നവർ സാഹസികത ഇഷ്ടപ്പെടുന്നവരും മനക്കരുത്ത് കൂടുതലുള്ളവരുമായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News