Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:16 pm

Menu

Published on June 9, 2015 at 11:48 am

നഖം പൊട്ടുന്നുണ്ടോ..?

the-perfect-ways-to-take-care-of-your-nails

നീണ്ട നഖം ഇപ്പോള്‍ ഒരു ഫാഷനാണ്. അണിഞ്ഞൊരുങ്ങി നടക്കുന്നതോടൊപ്പം വസ്ത്രങ്ങൾക്ക് ചേർന്ന നിറത്തിൽ നഖങ്ങൾ മനോഹരമാക്കാൻ ശ്രമിക്കുന്നവരാണ് മിക്കവരും.എന്നാല്‍ ചിലര്‍ക്ക് നഖം ഭംഗിയാക്കി വയ്ക്കാന്‍ കഴിയാറില്ല. പലര്‍ക്കും നഖം നീട്ടി വളര്‍ത്തണമെന്നുണ്ടെങ്കിലും പൊട്ടിപ്പോകുന്നതിനാല്‍ അതിന് സാധിക്കാറില്ല. നഖം ആരോഗ്യത്തിന്റെ സൂചകം കൂടിയാണ്.നിങ്ങളുടെ രോഗം അല്‍പം ഒന്നും ഒന്നു ശ്രദ്ധിച്ചാല്‍ സ്വപ്‌നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം.നഖത്തിന്റെ വളര്‍ച്ചയ്ക്ക് പോഷകവും ആവശ്യമാണ്. ശരീരത്തില്‍ വിറ്റമിനുകളും കാത്സ്യവും ആവശ്യത്തിന് ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ഒന്നിനും ഉറപ്പുണ്ടാകില്ല, പൊട്ടിപോകാന്‍ കാരണമാകും. എങ്ങനെയാണ് നഖം സംരക്ഷിക്കാന്‍ കഴിയുക എന്ന് നോക്കാം

• നഖം എപ്പോഴും നനഞ്ഞിരിക്കാന് അനുവദിക്കരുത്. ജോലി ചെയ്യുന്നവര് കൈകളില് ഗ്ലൗസുകള് ധരിക്കുന്നതാവും നല്ലത്.

• സോപ്പുകളും ഡിറ്റര്ജന്റുകളും അധികം നഖങ്ങളില് തട്ടാതെ നോക്കുക. നഖത്തില് പറ്റിപിടിച്ചിട്ടുണ്ടെങ്കില് നന്നായി കഴുകി വൃത്തിയാക്കുക.

• ഉറങ്ങും മുന്പ് നഖത്തില് മോയിചറൈസര് പുരട്ടുക. ഇത് നിങ്ങളുടെ നഖത്തിന് നല്ല തിളക്കം നല്കും.

• നെയ്ല് പോളീഷ് റിമൂവറുകള് ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇതില് ഉപയോഗിക്കുന്ന രാസവസ്തുക്കള് നഖത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.

• വൈറ്റമിന് ബി-കോംപഌക്സ് അടങ്ങിയ ഭക്ഷണം അല്ലെങ്കില് മരുന്നുകള് കഴിക്കുക.

• യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള് എന്നിവ നന്നായി കഴിക്കുന്നതും നഖത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകും.

• മുട്ടയുടെ മഞ്ഞ, മത്തി, ലിവര് എന്നിവ ഭക്ഷണത്തില് ഉള്പ്പെടുത്തിയാലും മതി.

• കോളിഫഌര്, പഴം, കൂണ്വിഭവങ്ങള് എന്നിവയും നന്നായി കഴിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News