Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍:ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ട് പടയുടെ നെറ്റ്‌സില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. ലോര്‍ഡ്‌സിലാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞ് 15 വയസുകാരനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പരിശീലനത്തില്‍ പങ്കാളിയായത്. ഇംഗ്ലണ്ട് പരിശീലകനായിരുന്ന നീല്‍ ബേണ്‌സിന്റെ അഭ്യര്‍ഥന മാനിച്ചാണ് കൊച്ചു സച്ചിന്‍ ബൌളിംഗിനിറങ്ങിയത്.
കിട്ടിയ അവസരം മുതലെടുത്ത അര്‍ജുന്‍ ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ചിന്റെയും കളിക്കാരുടെയും പ്രശംസ നേടിയാണ് മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ മികച്ച സിങ് പുറത്തെടുത്ത അര്‍ജുന് പന്തില്‍ നല്ല നിയന്ത്രണമുണ്ടായിരുന്നുവെന്നും എതിരാളികളെ കുഴയ്ക്കുന്ന മികവാണ് പുറത്തെടുത്തതെന്നും ഇംഗ്ലണ്ടിന്റെ സഹപരിശീലകനായ പോള്‍ ഫാര്‍ബേസ് പറഞ്ഞു.
–
https://youtu.be/s0J0I4I9KaI
–
Leave a Reply