Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഖത്തര്‍: ഒരു പെയിന്റിങ്ങിന്റെ വില 30 കോടി ഡോളര്‍ അതായത് ഏതാണ്ട് 1820 കോടി രൂപ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ചിത്രകാരന്‍ പോള്‍ ഗോഗിന്റെ ചിത്രത്തിനാണ് റെക്കോഡ് വില ലഭിച്ചിരിക്കുന്നത്. ഒറ്റ കലാസൃഷ്ടിക്കു കിട്ടുന്ന ഏറ്റവും വലിയ വിലയാണിത് എന്നാണു കണക്കാക്കുന്നത്. പെയിന്റിംഗ് വാങ്ങിയത് ആരെന്ന് പുറത്ത് വിട്ടിട്ടില്ല. ഗോഗിന്റെ 1892ലെ സൃഷ്ടിയായ വെന്‍ വില്‍ യു മാരി മീ എന്ന സൃഷ്ടിയാണ് ഇപ്പോള്‍ ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്.ഖത്തര്‍ നാഷണല്‍ മ്യൂസിയമാണ് ചിത്രം വാങ്ങിയത് എന്നാണു സൂചന. എന്നാല്‍ അവര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. ചിത്രം വിറ്റത് സ്വിറ്റ്‌സര്‍ലണ്ടുകാരനായ റുഡോള്‍ഡ് സ്‌റ്റേച്ചിലിനാണ്. ഇത്തരത്തിലുള്ള ഇരുപതോളം ചിത്രങ്ങളുടെ ഉടമയായ ട്രസ്റ്റിന്റെ മേല്‍നോട്ടക്കാരനാണ് റുഡോള്‍ഫ്.
Leave a Reply