Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. കണക്കെടുപ്പ് പ്രകാരം 2,66,000 പ്രവാസികള്‍ മലപ്പുറത്തുണ്ട്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ് പ്രവാസികള്‍ ഉള്ളത്. പ്രവാസികളുടെ പുനരധിവാസ-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് സര്‍വേ നടത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന ആളുടെ ജോലിചെയ്യുന്ന രാജ്യം, തൊഴില്‍, തൊഴിലിന്റെ സ്വാഭാവം, വോട്ടര്‍ പട്ടികയിലും മറ്റുരേഖകളിലും ഉള്‍പ്പെടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Leave a Reply