Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുടി ചീകുന്നത് മുടിയുടെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും നല്ലതാണ്. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും . മുടി ചീകുമ്പോള്‍ ഇത് മുടിയുടെ ആരോഗ്യത്തിനു ചെയ്യുന്ന ഗുണങ്ങള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യത ഏറെയാണ്. മുടി വൃത്തിയാക്കുവാനും മുടിയുടെ മിനുപ്പും മൃദുത്വവും വര്‍ദ്ധിപ്പിയ്‌ക്കുവാനും മുടി ചീകുന്നതു കൊണ്ടു സാധിയ്‌ക്കും.മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്.അതിൽ ആദ്യമായി വേണ്ടത് മുടിക്ക് ചേർന്ന ചീപ്പുപയോഗിക്കുകയെന്നതാണ്.
–
–
വളരെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. വല്ലാതെ ചുരുണ്ട മുടിയുള്ളവരാണെങ്കില്‍ അല്‍പം അകലമുള്ള പല്ലുകളുള്ള ചീപ്പുപയോഗിക്കുന്നതാണ് നല്ലത്. ചീപ്പിനു പകരം ഹെയര്‍ ബ്രഷുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി തീരെ കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള പ്രവണതയുള്ളതുമാണെങ്കില്‍ ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മുടി മുകളില്‍ നിന്നാണ് എല്ലാവരും ചീകുന്നത്. ജട പിടിച്ച മുടിയാണെങ്കില്‍ ജട വേര്‍പെടുത്തിയ ശേഷം മാത്രം മുടി ചീകുക. നനഞ്ഞ മുടി യാതൊരു കാരണവശാലും ചീകരുത്.ഇത് മുടി ജട പിടിക്കാനും പൊട്ടിപ്പോകാനും കാരണമാകും.
–
–
അകന്ന പല്ലുകളുള്ള ചീർപ്പാണ് നനവുള്ള മുടി ചീകാൻ ഉപയോഗിക്കേണ്ടത്. ഉണങ്ങിയ ശേഷം മാത്രം ബ്രഷുകൊണ്ട് ചീകാം. ചുരുണ്ട മുടിയുള്ളവർ മുടി കുറേശെ വീതമെടുത്ത് ചീകുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇത്തരം മുടി പെട്ടെന്ന് പൊട്ടിപോകാനിടയാക്കും . മിക്കവാറും പുരുഷന്മാർ മുടി പുറകിലോട്ട് ചീകുന്നവരാണ്. എന്നാല്‍ അടുപ്പിച്ച് ഇങ്ങനെ ചീകുന്നത് കഷണ്ടിയുണ്ടാകാന്‍ കാരണമായേക്കാം. ചീപ്പ് തലയോടില്‍ വല്ലാതെ അമര്‍ത്തി ചീകുന്നത് മുടിവേരുകളുടെ ബലം കുറയ്ക്കും.
–
Leave a Reply