Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആദ്യരാത്രിയെന്ന സങ്കലപ്പത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഒരു ഗ്ലാസ് പാലുമായി മണിയറയിലെത്തുന്ന പെണ്‍കുട്ടിയെ ആയിരിക്കുമല്ലോ. കാലാകാലങ്ങളായി ചെയ്തുപോരുന്ന ഒരു വഴക്കം നമ്മളും തുടരുന്നു എന്നതല്ലാതെ ഇതിന്റെ പിന്നിലെ രഹസ്യം എന്താണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ചില കാരണങ്ങളിതാ
ഇന്ത്യ ഒരു കര്‍ഷക രാജ്യമായതിനാല്‍ ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ പശുവിനും പാലിനുമുള്ള പ്രാധാന്യം വളരെ വലുതാണല്ലോ. ആ ഒരു രീതിയില്‍ ഓരോ പുതിയ ജീവിതവും പാല്‍ കുടിച്ചുകൊണ്ട് തുടങ്ങണം എന്നതാണ് ഇതിനു പിന്നിലുള്ള ഒരു കാരണം. പാല്‍ കുടിച്ചുകൊണ്ട് തുടങ്ങുന്ന ഓരോ ജീവിതത്തിലും നന്മയും ഐശ്വര്യവും നിറയും എന്ന വിശ്വാസവുമുണ്ട്.
കല്ല്യാണദിവസത്തെ സകല ക്ഷീണവും കഴിഞ്ഞായിരിക്കുമല്ലോ വരാണികം വധുവും മുറിയിലെത്തുക. രണ്ടുപേരും ആകെ ക്ഷീണിച്ച് അവശരായിട്ടുമുണ്ടാകും. ഈ സമയത്ത് പാല്‍ കുടിക്കുന്നതോടെ ക്ഷീണം അകലാന്‍ സഹായകമാകും എന്നതിനാലാണ് പാല്‍ കുടിക്കുന്നത് എന്ന ആരോഗ്യപരമായ ഒരു കാരണവും ഇതിനു പിറകിലുണ്ട്. ഇതിനു പുറമെ പാല്‍ സ്ഥിരമായി കുടിക്കുമ്പോള്‍ ലൈംഗികശക്തി വര്‍ദ്ധിക്കുകയും ചെയ്യും. അതുപോലെ പാല്‍ നന്മയുടെ ലക്ഷണമാണ് എന്ന വിശ്വാസവും നിലനില്ക്കുന്നുണ്ട്.
Leave a Reply