Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:00 am

Menu

Published on September 23, 2015 at 12:49 pm

മെലിഞ്ഞവരുടെ ചില ആരോഗ്യ രഹസ്യങ്ങൾ….

the-secrets-of-thin-people-2

മെലിഞ്ഞവരെ കാണുമ്പോള്‍ എങ്ങനെയാണ് ശരീരം ഇത്ര ഭംഗിയായി സൂക്ഷിക്കുന്നതെന്ന് അദ്ഭുതപ്പെടാറുണ്ട്. ഇവർ ഇങ്ങനെ ഇരിക്കുന്നതിന് പിന്നിലെ രഹസ്യം തിരയുന്നവരുമുണ്ട്.മെലിഞ്ഞിരിക്കുന്നുവെങ്കിലും ഇവര്‍ ആരോഗ്യമുള്ള സ്ത്രീകള്‍ തന്നെയായിരിക്കും. ഭക്ഷണം കഴിയ്ക്കാതെയായിരിക്കില്ല ഇവര്‍ മെലിഞ്ഞിരിക്കുന്നതെന്ന് അര്‍ത്ഥം. ഇത്തരക്കാര്‍ ശരീരം സൂക്ഷിക്കുന്നതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ടാകും.മെലിഞ്ഞവരുടെ ആരോഗ്യത്തിനു പിന്നിലെ രഹസ്യങ്ങളെ കുറിച്ചാണിവിടെ പറയുന്നത്.

തോന്നുമ്പോഴെല്ലാം കഴിയ്ക്കുകയെന്ന സ്വഭാവം ഇവര്‍ക്കുണ്ടാകില്ല. കൃത്യസമയത്ത്, അതും ഭക്ഷണത്തിന് കൂടുതല്‍ സമയത്തെ ഇടവേള നല്‍കാതെ കഴിയ്ക്കുന്നവരായിരിയ്ക്കും ഇവര്‍.

ഡയറ്റില്‍ പല ചിട്ടകളും പാലിക്കുന്നവരായിരിക്കും ഇവര്‍. ഭക്ഷണം തീരെ കുറച്ചായിരിക്കില്ല ഈ ഡയറ്റുകളെടുക്കുന്നത്. സോഡ, മധുരം തുടങ്ങിയവ ഒഴിവാക്കുന്നവരായിരിക്കും. എന്നാല്‍ വല്ലപ്പോഴുമൊരിക്കല്‍ ഇഷ്ടഭക്ഷണം കഴിയ്ക്കുകയും ചെയ്യും. ഇത് ഇത്തരം ഭക്ഷണങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കാനും ഇവ അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

മെലിഞ്ഞിരിയ്ക്കുന്നവര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നവരാകണമെന്നില്ല. എന്നാല്‍ കൊഴുപ്പു കുറഞ്ഞ മാംസമായിരിയ്ക്കും ഉപയോഗിയ്ക്കുക.

ദിവസം വ്യായാമം ചെയ്യുന്നതിന് പകരം ആഴ്ചയില്‍ നാലോ അഞ്ചോ തവണ മാത്രമായിരിക്കും ഇവര്‍ വ്യായാമം ചെയ്യുക. ഇതും അധിക സമയവുമില്ല. എന്നാല്‍ ഇവര്‍ മിക്കവാറും രാവിലെയായിരിക്കും വ്യായാമം ചെയ്യുന്നത്. രാവിലെ വ്യായാമം ചെയ്യുന്നത് തടി കൂടുതല്‍ കുറയാന്‍ സഹായിക്കും.
കഴിയ്ക്കാന്‍ ജീവിയ്ക്കുകയെന്ന പ്രമാണം ഇവര്‍ക്കുണ്ടാകില്ല. പകരം ജീവിയ്ക്കാന്‍ കഴിയ്ക്കുകയെന്നതായിരിയ്ക്കും പ്രമാണംം.

വയര്‍ നിറയെയെന്ന പ്രമാണം ഇവര്‍ക്കുണ്ടാകില്ല. അതായത് വയറിന്റെ 80 ശതമാനം മാത്രമായിരിയ്ക്കും ഇവര്‍ കഴിയ്ക്കുക. ഇത് ദഹത്തിനു നല്ലതാണ്, മാത്രമല്ല, വയറിന് സുഖവും തോന്നും.

സ്‌നാക്‌സ് പലര്‍ക്കും വറുത്തതും പൊരിച്ചതുമെല്ലാമായിരിയ്ക്കും. തടി കൂട്ടുന്ന ഒരു പ്രധാന കാര്യമാണിത്. എന്നാല്‍ മെലിഞ്ഞവര്‍ മിക്കവാറും ഫലവര്‍ഗങ്ങളെ ആശ്രയിക്കുന്നവരായിരിയ്ക്കും.

ഭക്ഷണം തങ്ങളെ നിയന്ത്രിയ്ക്കാതെ ഭക്ഷണത്തെ നിയന്ത്രിയ്ക്കുന്ന ശീലമാണ് മെലിഞ്ഞവര്‍ക്കുള്ളത്.

സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഭക്ഷണം കഴിച്ചു മാറ്റുന്ന ശീലമുള്ളവരുണ്ട്. ഇവിടെ ഇവര്‍ക്ക് ഇത്തരം ശീലങ്ങളുണ്ടാകില്ല. സ്‌ട്രെസ് മറ്റു രീതികളില്‍ മാറ്റാനായിരിക്കും ഇവര്‍ ശ്രദ്ധിക്കുക.

മെലിഞ്ഞിരിയ്ക്കുന്നവര്‍ ബ്രേക്ഫാസ്റ്റ് ഒഴിവാക്കില്ല. കാരണം ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് തടി കൂട്ടുന്ന ഒരു ശീലമാണ്.

ഇവര്‍ ധാരാളം വെള്ളം കുടിയ്ക്കുന്നവരായിരിയ്ക്കും. ദിവസം ചുരുങ്ങിയത് 2 ലിറ്റര്‍ വെള്ളം. ശരീരത്തിലെ കൊഴുപ്പു കളയുന്നതിന് ഇതൊരു പ്രധാന വഴിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News