Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 1:50 pm

Menu

Published on December 26, 2017 at 12:10 pm

വിമാനത്തിലിരുന്ന് മദ്യപിച്ചാല്‍ പെട്ടെന്ന് തലയ്ക്ക് പിടിക്കുമോ? യാത്രക്കാര്‍ക്ക് പോലും അറിയാത്ത ചില വിമാന രഹസ്യങ്ങള്‍

the-secrrets-in-the-flights

വിമാനയാത്രകള്‍ സാധാരണമായി വരുന്ന ഒരു കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഒരിക്കലെങ്കിലും വിമാനത്തില്‍ സഞ്ചരിച്ചവരും സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് നമ്മള്‍. എന്നാല്‍ സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലും ഇപ്പോഴും വിമാനത്തെ കുറിച്ച് അറിയാത്ത പലകാര്യങ്ങളുമുണ്ട്.

പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ ഇക്കാര്യങ്ങളെ കുറിച്ച് അറിവുള്ളവരാണെങ്കില്‍ കൂടിയും യാത്രക്കാരുമായി പങ്കുവെയ്ക്കാറില്ല. യാത്രക്കാര്‍ക്ക് പോലും അറിയാത്ത് വിമാനയാത്രയിലെ ചില രഹസ്യങ്ങളെ കുറിച്ചറിയാം.

1. വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നു പറയാന്‍ കാരണം

ടേക്ക് ഓഫ് സമയത്ത് വിമാന യാത്രക്കാര്‍ക്ക് തങ്ങളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനുള്ള നിര്‍ദേശം ലഭിക്കാറുണ്ട്. ഫോണ്‍ സിഗ്നലുകള്‍ വിമാനത്തിലെ നാവിഗേഷന്‍ സിഗ്നലുകള്‍ക്ക് തടസം സൃഷ്ടിക്കുമെന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ നാവിഗേഷന്‍ സംവിധാനവുമായി കൂടികലരാനുള്ള ശക്തിയൊന്നും ഫോണ്‍ സിഗ്നലുകള്‍ക്ക് ഇല്ലെന്നുള്ളതാണ് വാസ്തവം. ആളുകള്‍ ഒന്നടങ്കം മൊബൈല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് ശല്യമായേക്കുമെന്നുള്ളതു കൊണ്ടാണ് ഈ വിലക്ക്.

2. വിമാനം പക്ഷികളുമായി കൂട്ടിയിടിക്കുമോ?

പക്ഷികള്‍ പറക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ഓള്‍റ്റിട്യൂഡിലാണ് വിമാനം പറക്കുന്നത്. ഇതിനാല്‍ തന്നെ ഉയരത്തില്‍ വെച്ച് പക്ഷികളുമായി ഒരുകാരണവശാലും കൂട്ടിയിടി സംഭവിക്കുകയില്ല. ടേക്ക് ഓഫ്, ലാന്റിംഗ് സമയത്താണ് കൂട്ടിയിടിക്കാനുള്ള കൂടുതല്‍ സാധ്യത.

3. വിമാനത്തിന് ഇടിമിന്നലേല്‍ക്കുമോ?

അവസാനമായി മിന്നലേറ്റ് വിമാനം തകര്‍ന്ന സംഭവം രേഖപ്പെടുത്തിയത് 1967 ലായിരുന്നു. അതിനുശേഷം മിന്നലേല്‍ക്കാതിരിക്കാനുള്ള സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റ് പാസായിട്ടുള്ള വിമാനങ്ങള്‍ മാത്രമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. മിന്നലിനെ പ്രതിരോധിക്കാനുള്ള സംവിധാനമുള്ളതിനാല്‍ മിന്നലേറ്റുള്ള അപകടങ്ങള്‍ കുറവാണ്.

4. വിമാനത്തിലിരുന്ന് മദ്യപിച്ചാല്‍ വേഗം ഫിറ്റാകും?

വിമാനത്തില്‍ ഓക്സിജന്‍ അളവ് കുറവായതിനാല്‍ ലഹരി പെട്ടെന്ന് തലയ്ക്കുപിടിക്കുമെന്നാണ് പറയാറ്. എന്നാല്‍ വിമാനത്തിലിരുന്ന് മദ്യപിച്ചാല്‍ പ്രകടമായ വ്യത്യാസമൊന്നും ഉണ്ടാകാറില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

5. പുകവലി നിരോധിച്ചിട്ടുള്ള വിമാനത്തില്‍, പിന്നെ എന്തിനാണ് ആഷ് ട്രെ?

വിമാനത്തില്‍ പുകവലി നിരോധിച്ചിട്ട് 15 വര്‍ഷത്തിലധികമായി. എങ്കിലും ഇപ്പോഴും സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങളില്‍ ആഷ് ട്രെ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 1973-ല്‍ ഉണ്ടായ ഒരു വിമാനദുരന്തത്തെ തുടര്‍ന്നാണ് ആഷ് ട്രെകള്‍ നിര്‍ബന്ധമാക്കിയത്. ഒരു യാത്രക്കാരന്‍ കത്തിച്ച സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വിമാനത്തില്‍ തീപിടിത്തമുണ്ടായി. അതിനുശേഷമാണ് പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും ആഷ് ട്രെകള്‍ നിര്‍ബന്ധമാക്കാനുള്ള പ്രധാന കാരണം.

6. പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ വാതില്‍ തുറന്നാല്‍?

വിമാനം പറന്നുകൊണ്ടിരിക്കുന്ന സമയത്ത് ആര് ചെന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചാലും അത് സാധിക്കാത്ത കാര്യമാണ്. നൂറോളം വരുന്ന ബോഡിബില്‍ഡര്‍മാരുടെ ശക്തി ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചാലും കഴിയുകയില്ല. പ്ലഗ് ഡോര്‍ എന്നറിയപ്പെടുന്ന വാതിലുകളായിരിക്കും വിമാനത്തില്‍ ഉപയോഗിക്കുക. വായുമര്‍ദ്ദത്താല്‍ ഡോര്‍ സീല്‍ചെയ്യപ്പെടുമെന്നതിനാല്‍ തുറക്കുക എന്നത് നടക്കാത്ത കാര്യമാണ്.

7. വിമാനത്തിലെ ഓക്സിജന്‍ മാസ്‌കിന്റെ ഉപയോഗം?

ഏതെങ്കിലും സാഹചര്യത്തില്‍ വിമാനത്തില്‍ ശ്വാസവായു ഇല്ലാതായാലും കുഴപ്പമില്ല അതിനെ നേരിടാന്‍ ഓക്‌സിജന്‍ മാസ്‌കുണ്ടെല്ലോ എന്നു കരുതി സമാധാനിക്കേണ്ട. ഈ മാസ്‌ക് ഉപയോഗിച്ച് വെറും 15 മിനിറ്റ് നേരം മാത്രമേ ശ്വസിക്കാനാവൂ. ഉയര്‍ന്ന ഓള്‍റ്റിട്യൂഡിലൂടെ വിമാനം പറക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ശ്വസന തടസമുണ്ടാകുന്നത് സാധാരണമാണ്. ഓള്‍റ്റിട്യൂഡില്‍ മാറ്റം വരുത്തി പൈലറ്റുമാര്‍ക്കിത് പരിഹരിക്കാന്‍ കഴിയുന്നതിനാല്‍ പലരും ബുദ്ധിമുട്ടും അപകടവും നേരിടുന്നില്ലെന്ന് മാത്രം. അല്ലാതെ ഈ ഓക്സിജന്‍ മാസ്‌ക് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.

8. വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ നിരയുണ്ടാകാറില്ലെന്നത് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

13-ാം നമ്പര്‍ ദുരന്തങ്ങളുടെയും നിര്‍ഭാഗ്യത്തിന്റെയും നമ്പറാണെന്നാണ് പാശ്ചാത്യ ലോകം വിശ്വസിക്കുന്നത്. ഇത് വെറുമൊരു വിശ്വാസം മാത്രമല്ല ചിലപ്പോഴൊക്കെ അതില്‍ കാര്യമുണ്ടെന്നു തന്നെ തോന്നിപ്പോകും. സംഖ്യകളില്‍ മിക്കവാറും പേര്‍ പേടിക്കുന്നത് 13നെയാണ്. സംഖ്യാശാസ്ത്രപ്രകാരം 12 ആണ് ഏറ്റവും ഭാഗ്യമുള്ള നമ്പര്‍. പൂര്‍ണത നിറഞ്ഞ പന്ത്രണ്ടില്‍ ഒന്ന് കൂട്ടുന്നത് അപൂര്‍ണതയായി കണക്കാക്കുന്നു. ദൗര്‍ഭാഗ്യമാണെന്ന് കരുതി മിക്ക വിമാനത്തിലും പതിമൂന്നാം നമ്പര്‍ നിര ഒഴിവാക്കാറുണ്ട്. അന്തവിശ്വാസങ്ങളെ ഭയക്കാത്തതോ എന്തോ അലാസ്‌ക എയര്‍ലൈന്‍സാണ് 13 നമ്പര്‍ സീറ്റ് നിരയുമായി പറക്കുന്ന ഒരേയൊരു വിമാനം.

9. ക്യാബിന്‍ ക്രൂവിന് പ്രത്യേക ഉയരവും ഭാരവും വേണമെന്നുണ്ടോ?

ക്യാബിന്‍ ക്രൂവിന് 5 അടി 2 ഇഞ്ച് നീളമെങ്കിലും വേണം. ആറടി പൊക്കമുള്ള കംപാര്‍ട്ടുമെന്റുകളില്‍ നിന്നും സാധനങ്ങള്‍ എടുക്കണമെങ്കില്‍ അഞ്ചടി ഉയരമുള്ളവര്‍ക്കെ സാധിക്കുകയുള്ളൂ. കൂടാതെ അത്യാഹിത ഘട്ടത്തില്‍ എമര്‍ജന്‍സി എക്സിറ്റ് വഴി ആളുകളെ രക്ഷപ്പെടുത്തണമെങ്കിലും ഈ നിശ്ചിത ഉയരമുള്ളവരകൊണ്ടേ കഴിയൂ.

10. വിമാനത്തിനകത്ത് വെടിവെച്ചാല്‍?

വിമാനത്തിനകത്ത് വെടിവെച്ചാല്‍ വെടികൊള്ളുന്ന സ്ഥലവുമായി ബന്ധപ്പെട്ടിരിക്കും അപകടത്തിന്റെ തീവ്രത. വിന്റോ വഴിയാണ് വെടിയുണ്ട പോകുന്നതെങ്കില്‍ കുഴങ്ങും. കാരണം ക്യാബിനകത്തെ എല്ലാ മര്‍ദ്ദവും ഒരുമിച്ച് വിന്റോയുടെ ഭാഗത്തേക്ക് വരികയും ബെല്‍റ്റ് ഉറപ്പിച്ച് നിര്‍ത്താത്തതെന്തും ആ വായുപ്രവാഹത്തിനൊപ്പം പുറത്തേക് തള്ളപ്പെടുകയും ചെയ്യും. ഇനി വിമാനത്തിന്റെ ചട്ടകൂടിനാണ് വെടിയേല്‍ക്കുന്നതെങ്കില്‍ വലിയ സ്ഫോടനം തന്നെയാകും സംഭവിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News