Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 9:58 am

Menu

Published on December 5, 2017 at 5:03 pm

വെറുതെയൊന്ന് ഈ ഗ്രാമത്തില്‍ വന്നു താമസിക്കാമോ? ഒരു വീടും 39 ലക്ഷം രൂപയും തികച്ചും സൗജന്യം

the-swiss-village-that-will-pay-you-to-live-there

ശാന്തമായ അന്തരീക്ഷം, മഞ്ഞണിഞ്ഞ മലനിരകള്‍, ചുറ്റും പൈന്‍മരങ്ങള്‍, തൊട്ടു തൊട്ട് ഇരിക്കുന്ന കൊച്ചു വീടുകള്‍, മാലിന്യം പേരിനു പോലുമില്ല, മലനിരകള്‍ക്ക് നടുവില്‍ മനോഹരമായൊരു കൊച്ചു ഗ്രാമം. കേട്ടിട്ട് ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി.

നിങ്ങള്‍ക്ക് ഇവിടെ വന്നു താമസിക്കാം. ചുമ്മ വന്ന് താമസിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 38,89,950 രൂപയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ അല്‍ബേനിയ എന്ന സുന്ദരമായ ഈ കൊച്ചു ഗ്രാമത്തില്‍ താമസിക്കാന്‍ തയ്യാറായാല്‍ ഒരു വീടും ഒപ്പം 60,000 ഡോളറും സര്‍ക്കാര്‍ ഇങ്ങോട്ടു തരും. അതായത് ഏകദേശം 38,89,950 രൂപ.

വെും 240 ല്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗ്രാമത്തെ പുനര്‍ജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍ വക ഈ വമ്പന്‍ ഓഫര്‍. ജനസംഖ്യ കുറഞ്ഞതിനെ തുടര്‍ന്ന് ഈ ഗ്രാമത്തിലെ വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടിരുന്നു. ആകെയുള്ള ഏഴു വിദ്യാര്‍ത്ഥികള്‍ പോകുന്നത് അടുത്തുള്ള പട്ടണത്തിലെ സ്‌കൂളിലാണ്.

ജനസംഖ്യ ഉയര്‍ത്താനായി 45 വയസു കഴിഞ്ഞവരോടു വിരമിച്ചതിനു ശേഷം ഇവിടെ വന്നു താമസിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ വീടടക്കം എല്ലാ വിധ സൗകര്യങ്ങളും ഒരുക്കും. രണ്ടു കുട്ടികള്‍ ഉള്ള കുടുംബത്തിനു 60,000 ഡോളറും നല്‍കും. ഒരു നിബന്ധന മാത്രം അടുത്ത പത്തു വര്‍ഷം അല്‍ബേനിയയില്‍ താമസിച്ചു കൊള്ളണം.

ഇനി പ്രത്യേകം അറിയേണ്ട കാര്യം, മൊബൈല്‍ ഇന്റര്‍നെറ്റ് എല്ലാം ഇവിടെ പേരിനു പോലുമില്ല. നഗരത്തില്‍ പോകണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News