Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി നിങ്ങൾക്ക് വെള്ളത്തിൽ ധാരാളം സമയം ചെലവഴിക്കാം.അതും ഡ്രെസ്സ് ഒട്ടും നനയാതെ തന്നെ.വെള്ളം തട്ടിയാൽ നനയാത്ത വാട്ടർ ടി-ഷേർട്ടുമായി വന്നിരിക്കുകയാണ് ആസ്ട്രേലിയ.ഇവിടെ സ്ഥിതിചെയ്യുന്ന മെൽബോർണ്‍ ക്ലോതിംഗ് ആൻറ് ടെക്നോളജി ത്രെഡ്മിത് സ് ആണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. വെളുത്തനിറത്തിലുള്ള ഈ ടി -ഷേർട്ടുകൾ നിർമ്മിച്ചത് 100 കോട്ടണിലാണ്. ‘ ഹൈഡ്രോഫോബിക് ‘ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിമ്മിച്ചതുമൂലം വെള്ളത്തെയും അഴുക്കിനെയും സ്വയം തടഞ്ഞുനിർത്താൻ കഴിയുന്നു എന്നാതാണ് ഈ ടി – ഷേർട്ടിൻറെ പ്രത്യേകത.താമരയിലയുടെതുപോലെ സമാനമായ സ്വഭാവഗുണമുള്ളവയാണ് ഈ ടി -ഷേർട്ടുകളെന്ന് ഗവേഷകർ പറയുന്നു. കൂടാതെ മനുഷ്യന് ദോഷകരമായ തരത്തിലുള്ള വാതകങ്ങളോ കെമിക്കൽസോ ഒന്നും തന്നെ ഈ ഷേർട്ടിൻറെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് ഇവർ അവകാശപ്പെടുന്നു.മാത്രമല്ല മെഷീനില്‍ കഴുകാവുന്ന ഈ ടീ ഷര്‍ട്ട് 80 പ്രാവശ്യം വരെ വാട്ടര്‍ പ്രൂഫായിരിക്കുമെന്നാണ് കമ്പനിയുടെ വാദം. ഇതിൻറെ വില $65 യു എസ് ഡോളെർ ആണ് (ഇന്ത്യയിലിത് 3959.47 രൂപയോളം വരും ) ഉടൻ തന്നെ ടി -ഷേർട്ട് വിപണിയിലെത്തിക്കുവാനാണ് കമ്പനിയുടെ തീരുമാനം. ഇപ്പോൾ ടി -ഷേർട്ടുകൾ മാത്രമായാണ് കമ്പനി ഇറക്കുന്നത്.ഭാവിയിൽ ഈ ടെക്നോളജി ഉപയൊഗിച്ച് കൂടുതൽ ഉൽപന്നങ്ങൾ നിർമ്മിക്കാനും കമ്പനിയ്ക്ക് തീരുമാനമുണ്ട്.
–
–
Leave a Reply