Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:35 am

Menu

Published on September 26, 2014 at 11:30 am

ധോണിയുടെ ജീവിതം സിനിമയാകുന്നു; ആദ്യ പോസ്റ്റർ പുറത്തിറങ്ങി

the-untold-story-first-look-poster-released

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാകുന്നു. ‘ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നീരജ് പാണ്ഡെയാണ്‌. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ ധോണിയുടെ ഭാര്യ സാക്ഷി ട്വിറ്ററിലൂടെ പുറത്ത് വിട്ടു. സുഷാന്ത് സിംഗ് രാജ്പുതാണ് ധോണിയുടെ റോളിൽ സിനിമയില്‍ ക്രീസിലെത്തുന്നത്.ധോണിയുടെ ഭാഗ്യ നമ്പറായ ഏഴാം നമ്പര്‍ കുപ്പായത്തില്‍ ബാറ്റേന്തി ക്രീസിലേക്ക് നടക്കുന്ന സുഷാന്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്‍. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News