Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരാളെ ഇടിക്കാനോ അടിക്കാനോ ആയിരിക്കും പലപ്പോഴും നമ്മളിൽ പലരും മുഷ്ടി ചുരുട്ടുന്നത്. എന്നാൽ മുഷ്ടി ചുരുട്ടുന്നതിന് പിന്നിൽ വേറെയും ഉണ്ട് കാര്യങ്ങൾ. ഒരാൾ കൈ ചുരുട്ടിപ്പിടിയ്ക്കുന്നത് കണ്ടാല്‍ തന്നെ ആ വ്യക്തി ഏത് സ്വഭാവത്തിൽപ്പെട്ട ആളാണെന്ന് മനസ്സിലാക്കാൻ സാധിക്കും. കൈകൾ മടക്കിപ്പിടിച്ചിരിക്കുന്ന രീതി നോക്കിയാണ് വ്യക്തികളുടെ സ്വഭാവവിശേഷങ്ങൾ മനസ്സിലാക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം..
തള്ളവിരല്‍ സമാന്തരമായി വരുന്നതെങ്കിൽ
–
–
ഒരാൾ മുഷ്ടി ചുരുട്ടുമ്പോൾ തള്ളവിരല്‍ സമാന്തരമായി വരുന്നത് നല്ലതാണ്.ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും അതിനുള്ള സന്നദ്ധതയും ഉണ്ടായിരിക്കും. ഇവർ പുതിയ അറിവുകളും അനുഭവങ്ങളും ആഗ്രഹിക്കുന്നവരായിരിക്കും.സാഹസിക കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് ഏറെ താത്പര്യമുണ്ടാകും. ഊർജ്ജസ്വലരും ധൃതിയുള്ളവരുമായിരിക്കും ഇക്കൂട്ടർ.ചെയ്യുന്ന പല കാര്യങ്ങള്‍ക്കും പലപ്പോഴും പ്രതിഫലം ആഗ്രഹിക്കുന്നവരാണ് ഇവർ.
തള്ള വിരല്‍ മറ്റ് നാലുവിരലുകള്‍ക്കു മുകളിലാണ് വരുന്നതെങ്കിൽ
–
–
മുഷ്ടി ചുരുട്ടുമ്പോൾ ഒരു വ്യക്തിയുടെ തള്ളവിരൽ മറ്റ് നാല് വിരലുകൾക്ക് മുകളിലാണ് വരുന്നതെങ്കിൽ ഇവർ സുഹൃത്തുക്കൾക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. ആത്മാഭിമാനമുള്ളവരും ക്രിയാത്മകമായി ചിന്തിക്കുന്നവരുമായിരിക്കും ഇക്കൂട്ടർ. പലപ്പോഴും പല കാര്യങ്ങളും ഏറ്റെടുക്കാന്‍ ഇവർക്ക് അൽപം ഭയം കൂടുതലായിരിക്കും. തോല്‍ക്കുമോ എന്നതായിരിക്കും ഇവരുടെ ഭയത്തിൻറെ പ്രധാന കാരണം. ഏറ്റെടുത്ത ജോലി വളരെ കൃത്യതയോടും ആത്മാർത്ഥമായും ചെയ്യുന്നവരായിരിക്കും ഇവർ. അംഗീകാരങ്ങൾ ഇവരെ തേടിയെത്തും.
തള്ളവിരല്‍ മറ്റു നാല് വിരലുകള്‍ക്കുള്ളിലാണ് വരുന്നതെങ്കിൽ
–
–
മുഷ്ടി ചുരുട്ടുന്ന സമയത്ത് തള്ളവിരല്‍ മറ്റു നാല് വിരലുകള്‍ക്കുള്ളിലായി വരുന്നവർ പൊതുവെ നാണം കുണുങ്ങികളായിരിക്കും. ഏത് കാര്യത്തേയും വൈകാരിക ഭാവങ്ങളിലൂടെ മാത്രമേ ഇവർ കാണുകയുള്ളു. നല്ല ഫലിതപ്രിയരായിരിക്കും ഇവർ. ചുരുക്കം ചില ആളുകളുമായി മാത്രം അടുത്ത ബന്ധം ഹൃദ്യമായി സൂക്ഷിക്കുന്നവരായിരിക്കും ഇവർ. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലാണ്. സ്വന്തം വിശ്വാസങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്നവരായിരിക്കും ഇവർ.
Leave a Reply