Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:22 pm

Menu

Published on December 26, 2014 at 11:45 am

ദേശീയ ഗെയിംസിന്റെ തീം സോങ്ഗും പ്രമോഷണല്‍ വീഡിയോയും പുറത്തിറക്കി

theme-song-of-national-games-to-be-launched

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ തീം സോങ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.പതിവില്‍ നിന്നും വ്യത്യസ്തമായൊരു തീം സോങാണ് ഒരുക്കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഒരുക്കിയ പ്രമോഷണല്‍ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.ഗെയിംസിന്റെ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കറെ  ഉള്‍പ്പെടുത്തിയാണ് ഈ പ്രമോഷണല്‍ വീഡിയോ ഒരുക്കിയത്.ഗായകന്‍ ഹരിഹരനാണ് മനോഹര തീം സോങ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസും, ഹിരിഹരനും, യുവ ഗായിക ശ്രേയ ഘോഷാലും ചേര്‍ന്നാണ് തീം സോങ് പാടിയിരിക്കുന്നത്. ജനുവരി 31 മുതല്‍ ഫെബ്രുവരി 14വരെയാണ് ദേശീയ ഗെയിംസ് അരങ്ങേറുക.

Loading...

Leave a Reply

Your email address will not be published.

More News