Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: സിപിഐ നേതാവും ജനയുഗം മുന്‍പത്രാധിപരും പിഎസ്സി മുന്‍ അംഗവുമായ തെങ്ങമം ബാലകൃഷ്ണന്‍ (86) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിര്‍മലയാണ് ഭാര്യ. മക്കള്‍: സംസ്ഥാന വിവരാവകാശ കമീഷണര്‍ സോണി ബി തെങ്ങമം, കരീന (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ), കവിത (എച്ച്എല്‍എല്‍). മരുമക്കള്‍: ഡോ. പീറ്റര്‍ സ്വാമിനാഥന്‍, രാജേഷ്, ഷീജ. കൊല്ലം ജില്ലയിലെ തെങ്ങമത്ത് മാധവന്റെയും നാണിയമ്മയുടെയും നാലു മക്കളില്‍ മൂത്തവനായി 1927 ഏപ്രില്‍ ഒന്നിനായിരുന്നു ജനനം.മൃതദേഹം ഇന്നു 12 വരെ വീട്ടിലും,2വരെ കടപ്പാക്കട സ്പോർട്സ് ക്ലബിലും,4വരെ സി.പി.ഐ ജില്ല കമ്മിറ്റി ഓഫീസായ എ.എൻ.സ്മാരകത്തിലും പൊതു ദർശനത്തിനു വെച്ച ശേഷം കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ വച്ച ശേഷം സംസ്കരിക്കും.
Leave a Reply