Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭഗത് സിംഗ് രക്തസാക്ഷിയാണെന്ന് തെളിയിക്കുന്നതിന് ഔദ്യാഗിക രേഖകളില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരെ രക്തസാക്ഷികളായി പ്രഖാപിച്ചത് എന്നാണ്, രക്തസാക്ഷികളായി പ്രഖാപിക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നിവ ആവശ്യപ്പെട്ടാണ് വിവരാകാശ നിയമപ്രകാരം ചോദ്യം സമര്‍പ്പിച്ചു. ഇതിനുള്ള മറുപടിയിലാണ് ഇവര്‍ രക്തസാക്ഷികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്‍റെ കൈവശമില്ലെന്ന് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത്.
ഭഗത് സിങിന്‍റെ അനന്തരവന്‍ യാദവേന്ദ്ര സിങാണ് വിവരാകാശ നിയമപ്രകാരം ഭഗത് സിംഗിന്‍റെ രക്തസാക്ഷിത്തം തെളിയിക്കണമെന്ന ആവശ്യവുമായി വന്നത്. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തര സെക്രട്ടറിയെയും രാഷ്ട്രപതിയെയും കാണാനൊരുങ്ങുകയാണ് യാദവേന്ദ്ര സിങ്. ഭഗത് സിങിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യാദവേന്ദ്ര കാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.
Leave a Reply