Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 10:10 am

Menu

Published on November 24, 2017 at 5:32 pm

നിങ്ങള്‍ കള്ളം പറയുകയാണോ? ഇതാ ഈ പത്തു ലക്ഷണങ്ങള്‍ നോക്കി കണ്ടെത്താം

these-signs-says-whether-the-person-is-lying-or-not

ഒരാള്‍ കള്ളം പറയുകയാണെന്ന് എങ്ങനെ കണ്ടു പിടിക്കാം? മുഖത്ത് നോക്കിയാല്‍ കള്ളം കണ്ടുപിടിക്കാനാകുമോ? ഇങ്ങനെ ഒരാള്‍ കള്ളം പറയുന്നത് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടില്ലേ. ചില ലക്ഷണങ്ങള്‍ വെച്ച് ഇത് കണ്ടുപിടിക്കാമെന്നാണ് പറയുന്നത്. അത്തരം ചില ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

1. തലയും കണ്ണും

കണ്ണില്‍ നോക്കി സംസാരിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ മുഖത്തു നോക്കാതെ തല കുമ്പിട്ട് കൊണ്ടാണ് ഒരാള്‍ നിങ്ങളോട് സംസാരിക്കുന്നതെങ്കില്‍ അവര്‍ നിങ്ങളോട് എന്തെങ്കിലും മറയ്ക്കുകയാണെന്ന് സംശയിക്കാം.

2. പെട്ടെന്നുള്ള ഭാവമാറ്റം

സാധാരണ ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അയാളുടെ മുഖവും ശരീരവുമൊക്കെ സ്ഥായിയായിരിക്കും. അതിനാല്‍ തന്നെ അയാള്‍ അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ പറയും. എന്നാല്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കും ഭാവങ്ങള്‍ക്കും വേണ്ടി കഷ്ടപ്പെട്ട്, കണ്ണുകളും മുഖവുമെല്ലാം തിടുക്കത്തില്‍ ചലിപ്പിച്ച് നില്‍ക്കുമ്പോള്‍ ഉറപ്പിക്കാം കള്ളത്തരം തന്നെ. കാരണം പെട്ടെന്നുള്ള ഈ ഭാവമാറ്റം ശരീരത്തിലും മുഖത്തും പ്രതിഫലിക്കും.

3. മുഖത്തു കൈ

ചിലര്‍ സംസാരിക്കുമ്പോള്‍ മുഖത്തു കൈ കൊണ്ട് തൊടാറുണ്ട്. ഇത്തരത്തില്‍ മുഖം കൊകൊണ്ട് ഭാഗികമായോ പൂര്‍ണമായോ മൂടിവയ്ക്കുകയാണെങ്കില്‍ പറയാം അതു കള്ളം മറയ്ക്കുവാനാണെന്ന്.

4. വിരലുകള്‍ കടിക്കുക

സംസാരത്തിനിടയില്‍ ചിലര്‍ വിരലുകള്‍ അറിയാതെ വായിലേക്കിടുകയോ കടിക്കുകയോ ഒക്കെ ചെയ്യും. അപ്പോള്‍ ഉറപ്പിക്കാം കള്ളം പറയാന്‍ മടിയെങ്കിലും അയാള്‍ കള്ളം പറയുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

5. വിറയ്ക്കുന്ന ചുണ്ടുകള്‍

ഭയപ്പെടുത്തുന്ന കാര്യങ്ങളോ അത്തരം അരോചകമായ എന്തെങ്കിലും കാര്യങ്ങളോ പരസ്പരം പങ്കുവയ്ക്കുമ്പോള്‍ ചുണ്ടുകള്‍ വിറയ്ക്കാറുണ്ട്. എന്നാല്‍ അത്തരം സാഹചര്യത്തിലല്ലാതെ ചുണ്ടുകള്‍ വിറച്ചാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെങ്കില്‍ അത് കള്ളം പറയുന്നതിന്റെ ലക്ഷണമായിരിക്കാം.

6. കൃഷ്ണമണികളുടെ ചലനം

നാണം കൊണ്ടും പലരും കൃഷ്ണമണികള്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കാറുണ്ട്. എന്നാല്‍ കൃഷ്ണമണികള്‍ ഇടയ്ക്കിടയ്ക്ക് എതിര്‍ദിശകളിലേക്ക് ചലിപ്പിക്കുന്നത് നുണപറയുന്നതിന്റെ ലക്ഷണമാകാം. നാണം കുണുങ്ങിയായ ആളല്ല ഇത്തരത്തില്‍ ചെയ്യുന്നതെങ്കില്‍ ഉറപ്പിക്കാം അയാള്‍ കളവു പറയുകയാണെന്ന്.

7. ഉമിനീരിറക്കലും ചുമയും

ഉമിനീര് ഇറക്കലും അസുഖത്തിന്റേതല്ലാത്ത ചുമയും വരുന്നുണ്ടോ സംസാരത്തിനിടയില്‍, കഷ്ടപ്പെട്ട് ഒരേ മുഖം ഭാവം വരുത്താനും കഷ്ടപ്പെടാറുണ്ടോ നിങ്ങളോട് സംസാരിക്കുന്നവര്‍. ആത്മവിശ്വാസമില്ലായ്മ കൂടെ ഈ ലക്ഷണങ്ങളോടൊപ്പം ഉണ്ടെങ്കില്‍ കരുതിക്കോളൂ അവര്‍ക്ക് നിങ്ങളോട് എന്തോ മറച്ചു വയ്ക്കാനുണ്ട്.

8. മൂക്കിന്‍ തുമ്പില്‍

മൂക്ക്, കണ്‍പോള, ചെവിയുടെ പിന്‍വശം എന്നിവിടങ്ങളില്‍ വെറുതെ ചൊറിയുകയും ഒപ്പം ആത്മവിശ്വാസമില്ലാത്തതുപോലെ സംസാരിക്കുകയും ചെയ്യുകയാണെങ്കില്‍ ഉറപ്പിക്കാം എന്തോ കള്ളത്തരമുണ്ടെന്ന്.

9. വലതുകണ്ണിന്റെ ചലനം

കള്ളം പറയുമ്പോഴോ കുറ്റം കണ്ടുപിടിക്കുമ്പോഴോ വലതുകൃഷ്ണമണി മുകളിലേക്ക് ഉയര്‍ത്തി പിടിക്കുമെന്നാണ് പറയുന്നത്. വലതു കണ്ണു നോക്കിയാല്‍ ചിലര്‍ കള്ളം പറയുകയാണോ എന്ന് ഇത്തരത്തില്‍ കണ്ടു പിടിക്കാം.

10. കണ്ണും ചിരിയും

ഒരാള്‍ നിങ്ങളുടെ നേട്ടത്തില്‍ അഭിനന്ദിക്കുകയും അയാള്‍ നിറഞ്ഞ ചിരി സമ്മാനിക്കുകയും ചെയ്താല്‍ അയാള്‍ സത്യസന്ധനായ വ്യക്തി ആകണമെന്നില്ല. യഥാര്‍ത്ഥ ചിരി അഥവാ നിറഞ്ഞ ചിരി എന്നത് കണ്‍കോണുകളിലെ പേശികളില്‍ കൂടെ പ്രകടമാകും. കാരണം അവരുടെ കണ്ണുകളും ചിരിക്കുകയാണെന്ന് തോന്നും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News