Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വപ്നം കാണാത്ത മനുഷ്യരുണ്ടാകില്ല. പലപ്പോഴും നല്ലതും മോശവുമായ പല സ്വപ്‌നങ്ങളും നമ്മെ സന്തോഷിപ്പിക്കുകയും പേടിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാകും. പലപ്പോഴും ദുഃസ്വപ്നത്തില്‍ കടന്നുവരുന്ന പ്രധാന കഥാപാത്രങ്ങള്‍ ആനയും പാമ്പുമൊക്കെയാണെന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും.
ഇത്തരത്തില്‍ നാഗങ്ങളെ സ്വപ്നം കാണുന്നത് മനസില്‍ ചില അടയാളങ്ങള്‍ അവശേഷിപ്പിച്ചാണ് മടങ്ങുക. നാഗങ്ങളെ സ്വപ്നം കാണുന്നതിന് പഴമക്കാര്‍ ചില അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്. നാഗങ്ങളെ സ്വപ്നം കാണുന്നത് അത്ര നല്ലതല്ല എന്ന് തന്നെയാണ് അവര്‍ പറഞ്ഞുവെക്കുന്നത്.
എന്നാല്‍ സ്വപ്നത്തില്‍ പാമ്പ് എങ്ങനെയാണ് നമ്മളിലേക്ക് വരുന്നതെന്ന് അനുസരിച്ച്, ചില ഗുണവശങ്ങളും ഉണ്ടത്രെ. ഇവിടെയിതാ, പാമ്പിനെ സ്വപ്നം കാണുന്നതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിതാ………
പാമ്പ് പത്തി വിടര്‍ത്തിയാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന രണ്ടു നാഗങ്ങള്‍ സ്വപ്നത്തില്‍ വന്നെങ്കില്‍ ഐശ്വര്യം വരുമെന്നുമുണ്ട്. കരിനാഗം കടിക്കുന്നതായി സ്വപ്നം കണ്ടാല്‍, സ്വന്തം മരണം അടുത്തിരിക്കുന്നു എന്ന് കരുതപ്പെടുന്നു.
നാഗത്തെ കൊല്ലുന്നതായാണ് സ്വപ്നമെങ്കില്‍ ശത്രുക്കള്‍ ഇല്ലാതാകുന്നുവെന്നാണ് വിശ്വാസം. നാഗം ആഞ്ഞു കൊത്തുന്നതായാണ് കാണുന്നതെങ്കില്‍ സമ്പല്‍സമൃദ്ധിയാണ് ഫലമെന്ന് വിശ്വാസം.
നാഗത്തെ വിരട്ടി ഓടിക്കുന്നതായി കണ്ടാല്‍ ജീവിതത്തില്‍ ദാരിദ്ര്യം അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു. നാഗം കാലില്‍ ചുറ്റി വരിയുന്നതായി കണ്ടാല്‍ ജീവിതത്തില്‍ കഷ്ടപ്പാടും ദുരിതവും അനുഭവിക്കേണ്ടിവരുമെന്നും കാരണവര്‍മാര്‍ പറയുന്നു. നാഗം കടിച്ച് ചോര വരുന്നതായി സ്വപ്നത്തില്‍ കണ്ടാല്‍ കഷ്ടകാലം മാറി ജീവിതത്തില്‍ നല്ല സമയം വരുന്നതിന്റെ സൂചനയാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. കഴുത്തില്‍ നാഗം വീഴുന്നതായി കാണുകയാണെങ്കില്‍ നിങ്ങള്‍ പണക്കാരനാകുമെന്നാണ് പഴമക്കാര്‍ പറഞ്ഞ് വെക്കുന്നത്.
Leave a Reply