Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാവിലെ എഴുനേൽക്കുന്നതിലൂടെ തുടങ്ങുന്ന നമ്മുടെ ഓരോ ദിവസവും പക്ഷെ പലരും തുടങ്ങുക പല രീതിയിലുള്ള തെറ്റായ കാര്യങ്ങൾ കൊണ്ടാകും. നമ്മൾ വേണ്ടത്ര ഗൗരവത്തിൽ എടുക്കാത്ത എന്നാൽ ഏറെ അനാരോഗ്യകരമായ അത്തരം ചില കാര്യങ്ങളെ മനസ്സിലാക്കാം.
1. രാവിലെ വളരെ സാവകാശം മാത്രം കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കുക, ഒപ്പം നിങ്ങളുടെ ശരീരത്തിലെ മസിലുകളെ ചെറുതായി ചലിപ്പിക്കുക.
2. എപ്പോഴും വലതു വശം തിരിഞ്ഞ് എഴുന്നേല്‍ക്കുന്നത് നീണ്ട ഉറക്കത്തിലൂടെ നഷ്ടപ്പെട്ടിരുന്ന നിങ്ങളുടെ ശരീരത്തിലെ ഊര്‍ജം സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും
3. ഉണര്‍ന്നാല്‍ ഉടന്‍ ഏതാനും നിമിഷങ്ങള്‍ നിശബ്ദമായി ഇരുന്ന് ദീര്‍ഘനിശ്വാസം ചെയ്യുകയും ശേഷം അല്പം ശുദ്ധമായ പച്ചവെള്ളം കുടിക്കുക. ദിവസേന ഈ രീതി തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഉന്മേഷത്തോടെ ജീവിതം ആസ്വദിക്കാം.
4. എഴുന്നേറ്റാല്‍ ഉടന്‍ ശരീരം ഒരു 3-4 തവണ ഒന്ന് വലിഞ്ഞ് നിവര്‍ന്ന് മസിലുകള്‍ക്ക് അയവു വരുത്തേണ്ടതാണ്. ഒപ്പം അല്പസമയം ദീര്‍ഘമായി ശ്വാസനിശ്വാസം ചെയ്യുന്നതും ഗുണം ചെയ്യും.
5. പാലും പഞ്ചസാരയും ചേര്‍ന്ന അസിഡിക് സ്വഭാവമുള്ള ചായയിലോ കാപ്പിയിലോ ആണ് നിങ്ങളുടെ ദിവസം തുടങ്ങുന്നത് എങ്കില്‍ അത് ദോഷകരം തന്നെയാണ്. നല്ലത് നാരങ്ങാവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതാണ്. ശേഷം ചായയോ ഗ്രീന്‍ ടീയോ കുടിക്കാവുന്നതാണ്.
6. പ്രഭാതഭക്ഷണം കഴിക്കേണ്ടത് നിര്‍ബദ്ധം തന്നെയാണ്. നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ അന്നത്തെ ദിവസം തെറ്റായ ആഹാരരീതി സ്വീകരിക്കാന്‍ നിങ്ങള്‍ നിര്‍ബദ്ധിതരാകും. രാത്രി ഭക്ഷണവും രാവിലത്തെ ഭക്ഷണത്തിനും ഇടയില്‍ വലിയൊരു ഇടവേള വരുന്നതിനാല്‍ രാവിലെ നമ്മുടെ ബ്ലെഡ് ഷുഗര്‍ വളരെ കുറവായിരിക്കും, ഉണര്‍ന്നു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ എന്തെങ്കിലും കഴിച്ചാല്‍ സന്തുലിതമായി നിലനിര്‍ത്താന്‍ സാധിക്കും.
Leave a Reply