Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലയാളുകളും അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ ധാരാളം സാധനങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ മിക്കപ്പോഴും വിമാനത്താവളത്തിലെത്തുമ്പോൾ അവിടെ ലഗ്ഗേജ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.ഇതിനു കാരണം മിക്കയാളുകൾക്കും നാട്ടിലേക്ക് നിയമാനുസൃതമായി എന്തൊക്കെ കൊണ്ടുവരാമെന്നതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ്. ഇക്കാര്യങ്ങൾ എന്തെല്ലാമെന്ന് മനസ്സിലാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ. ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ നിയമാനുസൃതമായി എന്തൊക്കെ കൊണ്ടുവരാമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം.
–
–
1.ഗൾഫിൽ നിന്നും വരുമ്പോൾ ഒരാൾക്ക് കൈയിൽ 10000 ഇന്ത്യൻ രൂപ വരെ കൈയിൽ കരുതാവുന്നതാണ്.കേരളത്തിലെത്തിയാലുടനെ എന്തെങ്കിലും അത്യാവശ്യം വന്നെങ്കിലോ എന്ന് കരുതിയാണിത്.
10000 രൂപയിൽ കൂടുതൽ കൈയിൽ കരുതുന്നത് നിയമ വിരുദ്ധമാണ്.
2.അധിക വലിപ്പമുള്ള ലഗ്ഗേജുകൾ പൊതുവേ വിമാനത്തിൽ കയറ്റാറില്ല.പെട്ടികളെല്ലാം കെട്ടിപ്പൂട്ടി വയ്ക്കുന്നതിന് മുമ്പ് അവയെല്ലാം തൂക്കി നോക്കണം. അതുപോലെ ഹാൻഡ്ബാഗിൻറെ ഭാരവും നോക്കേണ്ടാതാണ്. ഒരാൾക്ക് എത്ര കിലോ വരെ കൊണ്ടുപോകാമെന്ന് നിയമമുണ്ട്.
–
–
3.ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ പുരുഷന്മാർക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്ക്ക് ഒരു ലക്ഷം രൂപയുടെയും സ്വർണ്ണം കൊണ്ടുവരാം. മിനിമം ആറു മാസമെങ്കിലും വിദേശത്തു കഴിഞ്ഞ ഒരാൾക്ക് ഒരു കിലോ സ്വർണ്ണം കൊണ്ടുവരാനുള്ള അനുവാദമുണ്ട്. എന്നാൽ ഇതിനെല്ലാം അയാൾ 2.7 ലക്ഷം രൂപയോളം നികുതി അടയ്ക്കേണ്ടി വരും.
4. കേരളത്തിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പത്തുപവൻ ആഭരണങ്ങൾ വരെ അനുവദിക്കാറുണ്ട്. എന്നാൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രം പരിശോധന നടത്തി, നികുതി അടക്കാൻ നിർദ്ദേശ്ശിക്കാറുണ്ട്.
–
–
5.ലാപ്ടോപ് ഒന്നിൽ കൂടുതൽ ഒരാളുടെ കൈവശം ഉണ്ടായിരുന്നാൽ പ്രശനമാണ്. വിദേശത്ത് ഉപയോഗിച്ചതാണെങ്കിലും ടെലിവിഷൻ സെറ്റുകൾക്കും നികുതി ചുമത്താൻ സാധ്യതയുണ്ട്.
6.മയക്കുമരുന്ന്, ആയുധങ്ങൾ , ചില മരുന്നുകൾ , ചിലയിനം വിത്തുകൾ , പക്ഷികൾ , മൃഗങ്ങൾ എന്നിവ പ്രത്യേക അനുമതി രേഖകൾ ഇല്ലാതെ കൊണ്ടുവരാൻ പാടില്ല.
–
–
7. മിക്ക വിമാനകമ്പനികളും 30 കിലോയാണ് ലഗേജ് അനുവദിക്കുക, ഇതിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ ഒരോ കിലോക്ക് 60 ദിർഹം വച്ച് കൊടുക്കേണ്ടി വരും.
Leave a Reply