Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ജീവിതത്തിൽ പുതിയ വസ്ത്രങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. വിശേഷാവസരങ്ങളിലാണ് കൂടുതൽ പേരും പുതിയ വസ്ത്രങ്ങൾ ധരിക്കാറുള്ളത്. എന്നാൽ ആകര്‍ഷണീയത ലഭിക്കാനായി പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ താല്പര്യപ്പെടുന്നവരാണ് മിക്കയാളുകളും. പുതുവസ്ത്രങ്ങൾ നല്ല ദിവസം നോക്കി അണിഞ്ഞാൽ നല്ല ഫലം ലഭിക്കുമെന്നും മറ്റു ചില ദിവസങ്ങളിൽ പുതിയ വസ്ത്രം ധരിക്കുന്നത് മോശം ഫലം ലഭിക്കുമെന്നും ചില വിശ്വാസങ്ങളുമുണ്ട്. പുതിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്….
പലപ്പോഴും പുതിയ വസ്ത്രങ്ങൾ ധരിക്കുന്ന സമയത്ത് ചിലയാളുകൾക്ക് രോഗങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ പറയുക നെഗറ്റിവ് എനർജി മൂലമാണ് അസുഖം ഉണ്ടായതെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ
പുതിയ വസ്ത്രങ്ങൾ നിങ്ങൾ വാങ്ങുന്നതിന് മുമ്പ് ഒരുപക്ഷേ ആ വസ്ത്രം മറ്റൊരാൾ ധരിച്ച് നോക്കിയിട്ടുണ്ടാകും. ഇങ്ങനെ ധരിച്ച് നോക്കുന്ന സമയത്ത് അഴുക്കുകളും ആ വസ്ത്രത്തിൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് നമ്മൾ വാങ്ങി ധരിക്കുമ്പോൾ അതിലെ അഴുക്കുകളും മറ്റും നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഒരുപക്ഷേ ഇതായിരിക്കും അസുഖത്തിനും കാരണമാവുന്നത്. അതിനാൽ പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ ധരിക്കുന്നതിന് മുമ്പ് അവ കഴുകുന്നത് നന്നായിരിക്കും. ശനിയാഴ്ചകളില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതും ഞായറാഴ്ച പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതല്ല. വെള്ളിയാഴ്ചയാണ് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഏറ്റവും നല്ല ദിവസം.
–
–
വസ്ത്രങ്ങൾ പഴയതാകുമ്പോൾ അവ നമ്മൾ ഉപേക്ഷിക്കാറുണ്ട്. അവ ചിലപ്പോൾ കീറിയിട്ടുണ്ടാകില്ല. ഇങ്ങനെ ചെയ്യുന്നത് നല്ലതല്ല. അതിനാൽ പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ അവയില്‍ അല്പം കീറല്‍ വരുത്തിയ ശേഷം മാത്രം ഉപേക്ഷിക്കുക. അഥവാ നിങ്ങളുടെ വസ്ത്രം സംഭാവന ചെയ്യുകയാണെങ്കില്‍ അത് സ്വീകരിക്കുന്നയാളോട് നിര്‍ബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടേണ്ടതാണ്. നിങ്ങൾ വാങ്ങിയ പുതിയ വസ്ത്രം ചിലപ്പോൾ മറ്റാരെങ്കിലും ധരിച്ച് നോക്കിയിട്ടുണ്ടാകും. അയാൾക്ക് എന്തെങ്കിലും രോഗങ്ങളോ ചര്‍മ്മരോഗങ്ങളോ ഉണ്ടെങ്കിൽ ആ വസ്ത്രം ധരിക്കുന്ന നിങ്ങൾക്കും രോഗബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ പുതുവസ്ത്രം ധരിക്കുന്നതിന് മുമ്പ് കഴുകിയില്ലെങ്കിലും സൂര്യപ്രകാശമേല്‍പ്പിക്കുകയെങ്കിലും ചെയ്യേണ്ടതാണ്.
–
–
പുതിയ വസ്ത്രം ധരിക്കുന്ന ദിവസം അത് കീറുകയോ ഇസ്തിരിയിടുമ്പോൾ അത് കരിയുകയോ ചെയ്താല്‍ ചീത്ത ശകുനമായാണ് കണക്കാക്കുന്നത്. പുതുവസ്ത്രം ഞായറാഴ്ച ധരിച്ചാൽ രോഗവും തിങ്കളാഴ്ച ധരിച്ചാൽ ദുഖവും ചൊവ്വാഴ്ച ഭയവും ബുധനാഴ്ച വിജയവും വ്യാഴാഴ്ച ധനവരവും വെള്ളിയാഴ്ച സൗഭാഗ്യവും ശനിയാഴ്ച ദുഃഖവാർത്ത കേൾക്കാനിടയും വരുമെന്നാണ് കണക്കാക്കുന്നത്. ആയില്യം നാളിൽ പുതുവസ്ത്രം ധരിച്ചാൽ പട്ടിണിയും ദാരിദ്ര്യവുമായിരിക്കും ഫലം.
Leave a Reply