Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു സ്ത്രീയുടെ ശ്രദ്ധ തന്നിലേക്ക് വരാന്‍ എന്തു ചെയ്യണമെന്ന്.അതിനായി പല ശ്രമങ്ങളും അവർ നടത്താറുമുണ്ട്.എന്നാൽ വലിയ പരാജയങ്ങളായി മാറുകയാണ് സംഭാവിക്കാറ്.സ്ത്രീകൾ പുരുഷന്മാരിൽ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് തിരിച്ചറിറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്കും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുമായി എളുപ്പത്തിൽ അടുക്കുവാൻ സാധിക്കും.അതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ്…….
ആത്മവിശ്വാസം
സ്ത്രീകള്‍ക്ക് നല്ല ആത്മവിശ്വാസമുള്ള പുരുഷന്മാരെ വലിയ മതിപ്പാണ് . എന്നാല്‍ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക. നിങ്ങള്‍ നല്ല നിലയില്‍ ജീവിക്കുന്ന വ്യക്തി ആയിരുന്നാലും സ്ത്രീകള്‍ ഒരിക്കലും നിങ്ങളുടെ സമ്പത്തിനെയോ , അധികാരത്തെയോ അല്ലെങ്കില്‍ നിങ്ങളുടെ രൂപ ഭംഗിയെയോ പുകഴ്ത്തി പറയില്ല . അങ്ങനെ പറഞ്ഞാല്‍ അവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നാണ് അര്‍ത്ഥം.
മുഖത്ത് നോക്കി സംസാരിക്കുക
ഒരു സ്ത്രീ പുരുഷനുമായി സംസാരിക്കുമ്പോള്‍ അയാളുടെ മുഖത്ത് മാത്രമേ നോക്കു. എന്നാല്‍ പുരുഷന്‍ അങ്ങനെയല്ല തന്‍റെ കണ്ണിന് എത്തിപ്പെടാന്‍ പറ്റുന്ന എല്ലാ മേഖലയും അവന്‍ അരിച്ചുപെറുക്കും . അത് മിക്കവരിലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകും അതുകൊണ്ട് അവളുമായി സംസാരിക്കുന്ന സമയം മുഖത്ത് പ്രത്യേകിച്ച് അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക .എന്തെന്നാല്‍ അവര്‍ക്ക് അത് വലിയ ഇഷ്ടമാണ് .
–
–
ശാരീരിക ഭംഗി
അഴകളവുകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. നല്ല ഉയരമുള്ള പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്സ് പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. വെളുത്ത് വെള്ളരിക്ക പോലുള്ള ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ഡിമാന്‍റ് കുറവാണെന്നര്‍ത്ഥം. കുടവയറന്‍മാരോട് താല്‍പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്.
സംസാരം
ആദ്യമായി കാണുമ്പോള്‍ വായിട്ടലക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്…എന്നു നിര്‍ത്താതെ പറയുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക്ഇഷ്ടപ്പെടില്ല.
–
–
തമാശ പറയുക
മിക്ക സ്ത്രീകള്‍ക്കും തങ്ങളെ രസിപ്പിക്കുന്നതും ,തമാശ പറയുന്നതുമായ പുരുഷന്മാരെയാണ് ഇഷ്ടം.മസിലു പിടിച്ചു എത്ര മാന്യനായി നടന്നാലും അവര്‍ നിങ്ങളെ തിരിഞ്ഞുപോലും നോക്കില്ല. അതുകൊണ്ട് കുറച്ചൊക്കെ തമാശ കൈയില്‍ വെച്ചിരുന്നാല്‍ കൊള്ളാം .
വൃത്തി
ഒരു സ്ത്രീ ആദ്യം ഒരു പുരുഷനില്‍ ശ്രദ്ധിക്കുന്ന വിഷയം വൃത്തിയാണ് . എത്രയൊക്കെ സ്പ്രേയും , ക്രീംമും വാരി പൂശിയാലും അധികം ദുര്‍ഗന്ധം ഇല്ലാത്ത പുരുഷന്‍മാരുമായി സ്ത്രീകള്‍ വേഗം അടുക്കുന്നു .
ചിരി
ആദ്യമായി കാണുമ്പോഴുണ്ടാവുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൌഹൃദം തുളുമ്പുന്ന ചെറു പുഞ്ചിരി.
–
–
ശ്രദ്ധയും ബഹുമാനവും
കെയര്‍ ചെയ്യുന്നവരെയും സംസാരത്തിലും മറ്റും സ്ത്രീകളോട് ബഹുമാനം പുലര്‍ത്തുന്നവരോടും സ്ത്രീകള്‍ക്ക് ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഉണ്ടായിരിക്കും.
മീശയും താടിയും
മീശയും താടിയും പറ്റെ വടിക്കുന്നവരോടും നീട്ടി വളര്‍ത്തുന്നവരോടും സ്ത്രീകള്‍ക്ക് അത്ര താല്പര്യം കാണില്ല. കുറ്റിതാടിയോ കുറ്റി മീശയോ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്നാണ് പഠനം തെളിയിക്കുന്നത്.
മുടി
നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍പ്പം അലസതയോടെ പാറി കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്പൈക്ക് ചെയ്തവരേയും അല്‍പം നീട്ടി വളര്‍ത്തിയവരേയും പെണ്‍കുട്ടികള്‍ വേഗം ശ്രദ്ധിക്കും.
–
–
വസ്ത്രധാരണം
മാന്യമായ വൃത്തിയുള്ള ഇസ്തിരിയൊക്കെ ഇട്ട വസ്ത്രം ധരിക്കുന്ന ജെന്റില്‍മാന്‍മാരെ സ്ത്രീകള്‍ ഒന്ന് വേറെ തന്നെ നോക്കും. അല്ലാതെ വസ്ത്രത്തിലും വസ്ത്രത്തിലും റോക്കിംഗ് തുടര്‍ന്നാല്‍ ഇവനെ സഹിക്കേണ്ടി വരുമോ എന്ന ഭയമായിരിക്കും പെണ്‍കുട്ടികൾക്ക് .
വീമ്പ് പറയുന്നവരെ
താനൊരു സംഭവമാണ്, പ്രസ്ഥാനമാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് വീമ്പു പറയുന്ന ചെക്കന്മാരെ പെമ്പിള്ളാര്‍ക്ക് വെറുപ്പാണ് എന്ന കാര്യം മനസിലാക്കുക. തന്റെ പിറകെ ഇത്ര പെണ്ണുങ്ങള്‍ നടന്നിട്ടുണ്ടെന്നും താന്‍ വലിക്കുന്നത് ഇങ്ങനെയാണ്, താന്‍ മദ്യപിക്കുമ്പോള്‍ ഇങ്ങനെയാണ് എന്നൊക്കെ പറയുന്നവരെ യുവതികള്‍ മൈന്‍ഡ് ചെയ്യില്ലെന്നും മനസിലാക്കുക. വേഷത്തിലും വിലകൂടിയ ഗാഡ്ജറ്റ്‌സിലും ബ്രാന്‍ഡഡ് കോസ്റ്റിയൂമിലും മേനി പറയുന്ന ആണ്‍പിള്ളേര്‍ അറിയുക! വമ്പത്തരങ്ങള്‍ ക്രെഡിറ്റ് ആയി കരുതുന്ന അല്‍പന്‍മാരോട് പുച്ഛം തോന്നാത്ത പെണ്‍കുട്ടികളില്ല.
വായ്‌നോട്ടം
കൂടെ പോകുമ്പോള്‍ വരെ മറ്റു സ്ത്രീകളെ വായ്നോക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പുച്ഛം ആയിരിക്കും. വായ്‌നോട്ടത്തില്‍ സ്ത്രീകള്‍ ഒരിക്കലും നിങ്ങള്‍ക്ക് കമ്പനി തരില്ല.
–
Leave a Reply